സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മാറ്റത്തെ പ്രശംസിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് ഇ-മെയിൽ അയച്ച് പാലക്കാട് സ്വദേശി. ശ്രീകൃഷ്ണപുരം സ്വദേശി കേശവന് ആണ് സർക്കാർ ആശുപത്രികളിലെ സേവനത്തെ പ്രകീർത്തിച്ചുകൊണ്ട് മന്ത്രിക്ക് മെയിൽ അയച്ചത്. ചെറുമകളെ നായ കടിച്ചതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തിയതായിരുന്നു കുടുംബം. തുടർന്ന്, ലഭിച്ച സേവനങ്ങൾ വിശദമായി രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം മന്ത്രിക്ക് എഴുതിയിരിക്കുന്നത്.
കേശവന്റെ കത്തിന്റെ പൂര്‍ണരൂപം
ഞാനും എന്റെ കുടുംബവും കുറെ വര്‍ഷങ്ങള്‍ ആയി ഉത്തരേന്ത്യയില്‍ ആയിരുന്നു. കഴിഞ്ഞ 5 വര്‍ഷം ആയി ശ്രീകൃഷ്ണപുരത്ത് താമസം തുടങ്ങിയിട്ട്. ഇത് വരെ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ചികിസ്താര്ഥം പോയിട്ടില്ല. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ മികവിനെ പറ്റി നിരന്തരം കേള്‍ക്കുന്നുണ്ടെങ്കിലും നേരിട്ട് അനുഭവം ഉണ്ടായിരുന്നില്ല.
ഈ മാസം രണ്ടിന് എന്റെ മകളും കുട്ടികളും ശ്രീലങ്കയില്‍ നിന്നും വീട്ടില്‍ എത്തിയിരുന്നു. 9 വയസ്സുള്ള ചെറുമകളെ ഞങ്ങളുടെ വീട്ടില്‍ തന്നെ വളര്‍ത്തുന്ന നായ കടിച്ചു നല്ല മുറിവ് ആയി. പെട്ടെന്ന് തന്നെ കടമ്പഴിപ്പുറത്തുള്ള കുടുംബരോഗ്യ കേന്ദ്രത്തില്‍ കൊണ്ട് പോയി. അവിടെ എന്നെ അത്ഭുത പെടുത്തികൊണ്ട് കിട്ടിയ ചികിത്സയെ കുറിച്ചാണ് ഈ അനുഭവ കുറിപ്പ്.
അവിടെ എത്തിയ ഉടന്‍ ഒരു അറ്റന്‍ഡര്‍ വീല്‍ചെയറുമായി ഓടി വന്നു. പിന്നീടുള്ള എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. ഡോക്ടറും ടോക്കണ്‍ നമ്പര്‍ നോക്കാതെ തന്നെ പെട്ടെന്ന് പേഷ്യന്റിനെ അറ്റന്‍ഡ് ചെയ്ത് വേണ്ട ശുശ്രുഷകള്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നഴ്സിംഗ് സ്റ്റാഫും വളരെ പെട്ടെന്ന് തന്നെ വേണ്ട ചികിത്സകള്‍ നല്കി, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെയും ഞങ്ങളുടെ അനുഭവം വ്യത്യസ്തമായിരുന്നില്ല.
ഇത് എഴുതാന്‍ കാരണം നമ്മുടെ ആരോഗ്യ മേഖലയിലെ മാറ്റം നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞതും അതിന്റെ ഗുണനിലവാരവും ശ്രദ്ധിച്ചത് നേരിട്ട് അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ്. ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തത് കാരണം നേരിട്ട് അഭിനന്ദനങ്ങള്‍ അറിയിക്കണം എന്നത് എന്റെ ചുമതലയാണെന്ന് തോന്നിയത് കൊണ്ടാണ്.
വീല്‍ ചെയര്‍ ആയി വന്ന സ്റ്റാഫിന് എന്റെ മകള്‍ കുറച്ചു പൈസ കൊടുക്കാന്‍ ശ്രമിച്ചു. അദ്ദേഹം സന്തോഷത്തോടെ അത് നിരസിച്ചു പറഞ്ഞു ഗവണ്മെന്റ് ആശുപത്രി ആണ് ചാര്‍ജ് ഒന്നും ഇല്ല എന്ന്.
All the best and hope the services and its quality will remain as it is. Thanks to all the staff members.
Content Highlights: Kerala Public Healthcare Praised: Citizen Commends Quality of Care in Personal Letter to Minister
Published: 14 Aug 2025, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented