കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികൾക്കുള്ള സേവനം ഉറപ്പാക്കാനുള്ള ബജറ്റ് പ്രഖ്യാപനം മിഠായി പദ്ധതിക്ക് ഉണർവേകും. മരുന്നിന്റെ ഗുണമേന്മാപ്രശ്നമുൾപ്പെടെയുള്ള പ്രയാസങ്ങളാൽ ബുദ്ധിമുട്ടുകയാണ് ഇത്തരം കുഞ്ഞുങ്ങളും കുടുംബവും.
ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ നൽകാനും കൂടുതൽ പ്രയാസമുള്ള(ബ്രിട്ടിൽ)വർക്ക് ഇൻസുലിൻ പമ്പ് നൽകാനും തീരുമാനിച്ചു. കൂടുതൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കണ്ടിന്യുസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സി.ജി.എം.)സെൻസർ നൽകും. ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമിക്കാൻ സർക്കാർ സഹായം നൽകും.
മിഠായി പദ്ധതി പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കും. പദ്ധതിത്തുക വകമാറ്റി ചെലവഴിക്കുന്നത് തടയാൻ ജില്ലാതല മിഠായി സാറ്റലൈറ്റ് സെന്ററുകളിൽ എൻഡോക്രൈനോളജി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. സംസ്ഥാനത്ത് 2000-ത്തോളം കുട്ടികളാണ് മിഠായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സാമൂഹികസുരക്ഷ-ക്ഷേമമേഖലകൾക്കായി ബജറ്റിൽ 590.11 കോടി വകയിരുത്തി. അതിൽ മിഠായിയും ഉൾപ്പെടും. സർക്കാരിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കേരള പ്രസിഡന്റ് ടി.ആർ. വിജേഷ് പറഞ്ഞു.
Content Highlights: Government to provide high-quality insulin and pumps for Type 1 diabetic children., Introduction of Continuous Glucose Monitoring (CGM) sensors for high-risk cases
Published: 20 Jun 2026, 08:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented