
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇനി സര്‍ക്കാര്‍ നേരിട്ടു നടപ്പാക്കും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എന്നപേരില്‍ സ്വതന്ത്രസംവിധാനം രൂപീകരിച്ച് ചികിത്സച്ചെലവ് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നവിധമാണ് പദ്ധതി ആവിഷ്‌കരിക്കുക.
നിലവില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് കാരുണ്യയുടെ സേവനദാതാക്കള്‍. കോവിഡ് സാഹചര്യത്തില്‍ ഇവരുടെ സേവനകാലം താത്കാലികമായി നീട്ടിനല്‍കിയിട്ടുണ്ട്. നിലവില്‍ ഗുണഭോക്താക്കളുടെ ചികിത്സച്ചെലവ് ആശുപത്രികള്‍ക്ക് നല്‍കുന്നത് ഇവരാണ്. പ്രീമിയംതുക കേന്ദ്ര ഫണ്ടുകൂടി ഉപയോഗപ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറുകയുംചെയ്യും. വിവിധ ചികിത്സകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക പര്യാപ്തമല്ല എന്നതിനാലാണ് സര്‍ക്കാര്‍ പദ്ധതി നേരിട്ട് നടത്തുന്നത്. ഇതുസംബന്ധിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാരിനു ലഭിച്ചിരുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ സമര്‍പ്പിക്കുന്ന ചികിത്സാബില്ലുകള്‍ ഹെല്‍ത്ത് ഏജന്‍സി അംഗീകരിച്ചുനല്‍കും. സ്വകാര്യ ആശുപത്രികളുടെ ബില്ലുകള്‍ പരിശോധിച്ച് വിലയിരുത്താന്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ താത്കാലികമായി നിയോഗിക്കും. ഹെല്‍ത്ത് ഏജന്‍സി ഇതിനുള്ള സൗകര്യമൊരുക്കുന്നതോടെ അവര്‍ നേരിട്ട് നടപടി സ്വീകരിക്കും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ സൗജന്യചികിത്സ നല്‍കുന്ന സമഗ്ര ട്രോമാകെയര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയുടെ ചുമതലയും ഇവര്‍ നിര്‍വഹിക്കും.
Photo Credit: https://totalshape.com/
Content Highlights: Karunya health insurance run by government, Health
Published: 28 Apr 2020, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented