ദിവസേന 10,000 ചുവടുകൾ നടക്കുന്നത് ഡിമെൻഷ്യ, കാൻസർ, ഹൃദയ, രക്തചംക്രമണ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നേരത്തെ ഒട്ടേറെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യപരമായ ഗുണങ്ങളും നടത്തത്തിനുണ്ട്. എന്നാൽ, കൂടുതൽ ഗുണങ്ങളും വളരെ കുറഞ്ഞ സമയവും മാത്രം ആവശ്യമുള്ള നടത്തരീതിയാണ് ജാപ്പനീസ് ഇന്റർവെൽ വാക്കിങ്. ഇപ്പോഴിതാ, ഈ വാക്കിങ് രീതിയെ എങ്ങനെ കൂടുതൽ പ്രയോജനകരമാകുന്നുവെന്ന് പറയുകയാണ് പ്രശസ്ത് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി.
മൂന്ന് മിനിറ്റ് പതുക്കെയും മൂന്ന് മിനിറ്റ് വേഗത്തിലും മാറിമാറി നടക്കുന്നതാണ് ജാപ്പനീസ് ഇന്റർവെൽ വാക്കിങ്. ദിവസവും 30 മിനിറ്റ് ഈ രീതി പരീക്ഷിക്കണമെന്ന് ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ സാധാരണവേഗത്തിൽ നടക്കുക. പിന്നീട്, വേഗതയേറിയും പതുക്കെയും മാറിമാറി നടക്കാം. അവസാന മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ കൂൾ ഡൗൺ ചെയ്ത് കൊണ്ട് നടത്തം നിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണങ്ങൾ
- രക്തസമ്മർദ്ദം മെച്ചപ്പെടുന്നു
- സ്ട്രോക്ക് സാധ്യത കുറയും
- മെച്ചപ്പെട്ട മാനസികാവസ്ഥ
- പ്രതിരോധശേഷി വർധിപ്പിക്കുന്നു
- ഉറക്കം മികച്ചതാകുന്നു
ഇൻർവെൽ വാക്കിങ് രീതി ഹൃദയാരോഗ്യവും കായികക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങളും വ്യക്തമാക്കുന്നതായും ഡോക്ടർ ചൂണ്ടിക്കാട്ടി. മിതമായ തീവ്രതയിൽ തുടർച്ചയായി നടക്കുന്നതിനേക്കാൾ ഉയർന്ന തീവ്രതയിൽ ഇടവിട്ടുള്ള നടത്തമാണ് കൂടുതൽ ആരോഗ്യപ്രദമെന്ന് പബ്മെഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Japanese Interval Walking: Improve Heart Health and Mood, Says Doctor
Published: 08 Sept 2025, 05:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented