ഇന്ത്യയിൽ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പനയിലുണ്ടായ വർധനവിൽ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പഠനം. 'ദി ലാൻസെറ്റി'ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇൻസ്റ്റൻ്റ് നൂഡിൽസ്, റെഡി-ടു-ഈറ്റ് മീൽസ്, സംസ്കരിച്ച മാംസം, ബ്രെഡുകൾ തുടങ്ങിയ ഭക്ഷണങ്ങളെയാണ് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളായി കണക്കാക്കുന്നത്.
43-ഓളം വിദഗ്ധർ നേതൃത്വം നൽകിയ പഠനത്തിൽ രാജ്യത്തെ തനതായ ഭക്ഷണങ്ങൾക്ക് പകരം അമിതമായി സംസ്കരിച്ച ഭക്ഷണം ഡയറ്റിൽ ഇടംപിടിക്കുന്നതായി പറയുന്നു. ഇത് പോഷകാഹാരത്തെ ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വർധിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇവ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഠനം ശുപാർശ ചെയ്യുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്ക് മാത്രം ഭക്ഷണക്രമം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ലഭ്യതയും വിപണനവും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
വലിയ മാറ്റം
ഇന്ത്യയിൽ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പന 2006ൽ 7,996 കോടി രൂപയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2019 ആയതോടെ 3.3 ലക്ഷം കോടി കടന്നു. ഇതേ കാലയളവിൽ ആളുകളിൽ അമിതവണ്ണം ഇരട്ടിയായതായും പഠനം ചൂണ്ടിക്കാട്ടുന്നു. സമീപകാല കണക്കുകൾ പ്രകാരം ഏകദേശം 30% ഇന്ത്യക്കാർക്ക് അമിതവണ്ണവും പത്തിലൊരാൾക്ക് പ്രമേഹവുമുണ്ട്.
ഇത്തരം ഭക്ഷണങ്ങളുടെമേലുള്ള അധികാരികളുടെ നിയന്ത്രണം നിലവിൽ വളരെ ദുർബലമാണെന്ന ആശങ്ക പഠനത്തിൽ ഗവേഷകർ പ്രകടമാക്കുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെയും കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങളെയും നിയമപരമായി ലേബൽ ചെയ്യുക. പ്രേക്ഷകർ കൂടുതലുള്ള സമയങ്ങളിൽ ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങൾ നിരോധിക്കുക. സ്കൂൾ പരിസരത്ത് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പന നിയന്ത്രിക്കുക എന്നീ നിർദേശങ്ങൾ പഠനം മുന്നോട്ട് വയ്ക്കുന്നു.
Content Highlights: A Lancet study highlights the alarming rise in ultra-processed food sales in India, urging authorities to take immediate action to curb sales and protect public health. Learn more.
Published: 20 Nov 2025, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented