പ്പ് ചേര്‍ക്കാത്ത ഏതെങ്കിലും വിഭവത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാനാകില്ല. നമ്മുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിലെ പ്രധാന ഘടകമാണ് ഉപ്പ്. വിഭവങ്ങളുടെ സ്വാദ് കൂട്ടുന്നതോടൊപ്പം നമ്മുടെ ആരോഗ്യകാര്യത്തിലും ഉപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, എത്രത്തോളം ഉപ്പ് ഭക്ഷണത്തില്‍ ചേര്‍ക്കണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാവണം.

To advertise here,

ഇപ്പോഴിതാ, ഇന്ത്യയിലെ ന​ഗരപ്രദേശങ്ങളിലും ​ഗ്രാമപ്രദേശങ്ങളിലും ഉപ്പ് പ്രതിദിനം ഉപയോ​ഗിക്കുന്നതിന്റെ ശരാശരി ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന അഞ്ച് ഗ്രാം പരിധിയേക്കാൾ കൂടുതലാണെന്നാണ് പുതിയ കണ്ടെത്തൽ. രാജ്യത്തെ ഉപ്പ് ഉപയോ​ഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. 

ന​ഗരപ്രദേശങ്ങളിലെ ശരാശരി ഉപഭോഗം പ്രതിദിനം 9.2 ഗ്രാം ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ​​ഗ്രാമപ്രദേശങ്ങളിൽ ഇത് 5.6 ​ഗ്രാം ആണ്. ഇത് രണ്ടും ആഗോള ആരോഗ്യ നിലവാരത്തേക്കാൾ വളരെ കൂടുതലാണെന്ന് ഐസിഎംആർ പഠനത്തിന്റെ പ്രധാന ഗവേഷകരിൽ ഒരാളായ ഡോ. ശരൺ മുരളി പറഞ്ഞു.

അമിതമായ സോഡിയം ഉപഭോഗം ഹൈപ്പർടെൻഷൻ, പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ഉപ്പ് കുറയ്ക്കേണ്ടതുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ പഞ്ചാബിലും തെലങ്കാനയിലും മൂന്ന് വർഷത്തെ ഒരു പദ്ധതി ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഉപ്പ് കുറയ്ക്കാനുള്ള നിർദേശം നൽകി അത് പാലിക്കുന്നവരിൽ രക്തസമ്മർദ്ദവും സോഡിയം ഉപഭോഗവും കുറയ്ക്കാൻ സാധിക്കുമോ എന്ന് കണ്ടെത്താനാണ് ഐ.സി.എം.ആർ ലക്ഷ്യമിടുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.