ഇന്ത്യയിലെ പ്രായപൂർത്തിയായ 87.3 ശതമാനം ആളുകളിലും, അതായത് പത്തിൽ ഒമ്പത് പേർക്കും രക്തത്തിൽ കൊളസ്ട്രോളിന്റെയോ കൊഴുപ്പിന്റെയോ (ലിപിഡ്സ്) അളവ് അസാധാരണമായി കാണപ്പെടുന്നുവെന്ന് ഐ.സി.എം.ആർ (ICMR-INDIAB)പഠനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതൽ പ്രകടമാകുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയുമായി 23,665 പേരാണ് പഠനത്തിൽ പങ്കെടുത്ത്.
രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി മാറുന്ന അവസ്ഥയെയാണ് 'ഡിസ്‌ലിപിഡെമിയ' എന്ന് വിളിക്കുന്നത്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നു.
പനി വരുന്നത് പോലെയോ വേദന വരുന്നത് പോലെയോ യാതൊരുവിധ മുന്നറിയിപ്പുകളും ഡിസ്‌ലിപിഡീമിയ നൽകില്ല. രക്തക്കുഴലുകളിൽ വർഷങ്ങളോളമായി കൊഴുപ്പ് അടിഞ്ഞുകൂടി അവ ചുരുങ്ങുകയും, ഒടുവിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ സട്രോക്കിലേക്കോ നയിക്കുമ്പോൾ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയുന്നത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയൊന്നുമില്ലാത്ത, തികച്ചും ആരോഗ്യമുള്ളവരായ 35.5 കോടിയോളം ഇന്ത്യക്കാരിൽ ഹൃദ്രോഗസാധ്യതയുള്ളതായി ഐ.സി.എം.ആർ. വിലയിരുത്തുന്നു.
- കുറയുന്ന നല്ല കൊളസ്ട്രോൾ : പഠനത്തിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് പേർക്കും (66%) ശരീരത്തിന് ഗുണകരമായ നല്ല കൊളസ്ട്രോൾ (HDL) വളരെ കുറവാണെന്ന് കണ്ടെത്തി.
-
യുവതലമുറ അപകടത്തിൽ: കൊളസ്ട്രോൾ പ്രായമായവരുടെ രോഗമല്ലെന്ന് പഠനം തെളിയിക്കുന്നു. 30 മുതൽ 39 വയസ്സ് വരെയുള്ളവരിലാണ്, അതായത് ജീവിതത്തിന്റെ ഏറ്റവും ഉൽപ്പാദനക്ഷമമായ പ്രായത്തിലാണ് വ്യതിയാനം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്.
-
സ്ത്രീകളിൽ കൂടുതൽ: നഗരങ്ങളിലാണ് നിരക്ക് കൂടുതലെങ്കിലും ഗ്രാമങ്ങളും ഒട്ടും സുരക്ഷിതമല്ല. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യക്കാരുടെ ജനിതകഘടന ഇതിനൊരു കാരണമാണെങ്കിലും നമ്മുടെ തെറ്റായ ഭക്ഷണരീതിയും കൊളസ്ട്രോൾ വ്യതിയാനങ്ങൾക്കും കാരണമാണ്. ഭക്ഷണത്തിലെ അമിതമായ കാർബോഹൈഡ്രേറ്റ് (അരി ആഹാരങ്ങൾ, മൈദ, ചപ്പാത്തി) ശരീരത്തിലെ ട്രൈഗ്ലിസറൈഡുകൾ കൂട്ടുകയും നല്ല കൊളസ്ട്രോളിനെ കുറക്കുകയും ചെയ്യുന്നു.
ലിപിഡ് പ്രൊഫൈൽ പരിശോധന എന്തിന്?
ഹൃദയാരോഗ്യം നിലനിർത്താനും ഭാവിയിലെ അപകടസാധ്യതകൾ ഒഴിവാക്കാനും കൃത്യമായ ഇടവേളകളിൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ കൊളസ്ട്രോൾ തിരിച്ചറിയാനും അതനുസരിച്ച് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താനും ടെസ്റ്റിലൂടെ സാധിക്കും.
Content Highlights: icmr cholesterol study india, dyslipidemia symptoms, high cholesterol causes, hdl cholesterol levels, lipid profile test, young indians heart attack, heart stroke risk factor, poor diet and cholesterol
Published: 20 Jul 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented