തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡിനെതിരായ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയ്ക്കുപിന്നാലെ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ടൈഫോയ്ഡ് വാക്സിന് അപ്രത്യക്ഷമായി.
ഈ മാസം ആദ്യം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിര്‍ദേശം വന്നതിനുപിന്നാലെ വിപണിയില്‍ 165 രൂപയ്ക്ക് ലഭിച്ചിരുന്ന വാക്സിനാണ് കിട്ടാതായത്. പകരം 2000 രൂപവരെ വിലയുള്ള വാക്സിന് വിപണിയിലെത്തി. ചില കടകളില്മാത്രമാണ് കുറഞ്ഞവിലയ്ക്കുള്ള വാക്സിന് ഇപ്പോള്‍ കിട്ടുന്നത്.
സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും വാക്സിന് കിട്ടാനില്ല. വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ മരുന്നുകച്ചവടക്കാര്‍ കുറഞ്ഞവിലയ്ക്കുള്ള മരുന്ന് പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്ന് വില്പ്പനയ്ക്കിറക്കിയതായാണ് ആരോപണം.
പൂഴ്ത്തിവെച്ചാല്‍ നടപടി, ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ചകൂടി സാവകാശം- മന്ത്രി
ടൈഫോയ്ഡ് വാക്സിന് പൂഴ്ത്തിവെക്കുന്നവരുടെപേരില് കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കും. 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തെന്നാണ് കരുതുന്നത് ബാക്കിയുള്ളവര്ക്കുവേണ്ടിയാണ് തീയതി നീട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.
Content Highlights: hoarding of typhoid vaccines, 165 rupee vaccine sold for 2000 rupees, health card, hotel employees
Published: 15 Feb 2023, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented