ന്നത്തെ കാലത്ത് പലർക്കും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. സമ്മർദ്ദം, മോശം ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ് എന്നിവകൊണ്ടുള്ള പ്രശ്നങ്ങൾ വേറെയും. പ്രശ്നമില്ലാത്തതെന്ന് കരുതി നാം തുടരുന്ന പല ശീലങ്ങളും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കും. ഇപ്പോഴിതാ, ഹൃദയാരോഗ്യത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ശീലങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കാർഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര.

To advertise here,

10 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക

ഉണർന്നാലുടൻ പ്രകൃതിദത്തമായ സൂര്യപ്രകാശത്തിൽ ഏർപ്പെടുന്നത് കോർട്ടിസോൾ, മെലാറ്റോണിൻ അളവ് നിയന്ത്രിക്കാൻ തലച്ചോറിനെ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു.

ആദ്യം വെള്ളം കുടിക്കാം

ഉണർന്നയുടൻ ചായയോ കാപ്പിയോ കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ, ആദ്യം വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്നാണ് ഡോക്ടർ പറയുന്നത്. നേരത്തെ വെള്ളം കുടിക്കുന്നത് കോശങ്ങളെ ഉണർത്താൻ സഹായിക്കും. ഗട്ട് ലൈനിങ്ങിനും നല്ലതാണ്. വെറുംവയറ്റിൽ കോഫി കുടിക്കുന്നത് കോർട്ടിസോൾ വർധനവിനും കാരണമായേക്കും.

90 മിനിറ്റിനുള്ളിൽ പ്രോട്ടീൻ

പ്രഭാതഭക്ഷണം ഒഴിവാക്കുകയോ കാർബോഹൈഡ്രേറ്റുകളെ മാത്രം ആശ്രയിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. ഊർജ്ജനിലയെ സ്ഥിരപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും എഴുന്നേറ്റ് 90 മിനിറ്റിനുള്ളിൽ പ്രോട്ടീൻ കഴിക്കണമെന്ന് ഡോക്ടർ പറയുന്നു.

ഭക്ഷണശേഷം നടക്കുക

ഭക്ഷണശേഷം ഒരു ചെറിയ നടത്തം ദഹനത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. കൂടാതെ, ഈ ശീലം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ഒഴിവാക്കാം

രാത്രി വൈകുവോളം സ്ക്രോൾ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ(sleep rhythm) തടസ്സപ്പെടുത്തുന്നു. ഉറങ്ങുന്നതിന് കുറ

ഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും സ്ക്രീൻ ഒഴിവാക്കാം. ഇത് ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമായ മെച്ചപ്പെട്ട ഉറക്കം നൽകുന്നുവെന്നും ഡോക്ടർ പറയുന്നു.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)