തിരുവനന്തപുരം: കേരളത്തില്‍ ജെ.എന്‍.-1 ഉപവകഭേദം കണ്ടെത്തിയതുസംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. മാസങ്ങള്‍ക്കുമുമ്പ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വന്‍സിങിന് വിധേയരാക്കിയപ്പോള്‍ ഈ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം നേരത്തേയുണ്ട്. കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതായതുകൊണ്ട് നമ്മള് ജനിതകശ്രേണീകരണത്തിലൂടെ അത് ഇവിടെ കണ്ടെത്തി എന്നുമാത്രമേയുള്ളൂ. വളരെ സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അനുബന്ധരോഗങ്ങളുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തില്‍ വ്യാപനശേഷിയുള്ള വൈറസാണ് ജെ.എന്‍. 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയില്‍ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെ.എന്‍. 1 വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlights: health minister veena george says JN-1covid 19 substrain already existed in india no need to panic
Published: 17 Dec 2023, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented