
ന്യൂഡൽഹി: ആരോഗ്യ, ടേം ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതിയിൽ നിർണായക ഇളവുകൾക്ക് സാധ്യത. ടേം ലൈഫ് ഇൻഷുറൻസുകളെയും മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളെയും ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിതലസമിതി യോഗത്തിൽ ധാരണയായി.
അഞ്ചുലക്ഷം രൂപവരെയുള്ള ആരോഗ്യ ഇൻഷുറൻസുകൾക്കും നികുതിയിളവ് നൽകിയേക്കും. സമിതി വീണ്ടും യോഗംചേർന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ജി.എസ്.ടി. കൗൺസിൽ യോഗമാകും അന്തിമതീരുമാനമെടുക്കുന്നത്.
ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശമെങ്കിലും ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുള്ളതിനാൽ നീണ്ടുപോകാനാണ് സാധ്യത. ആജീവനാന്ത കവറേജുള്ളവയാണ് ലൈഫ് ഇൻഷുറൻസൻസെങ്കിൽ നിശ്ചിത കാലയളവിലേക്ക് മാത്രമുള്ളതാണ് ടേം ലൈഫ് ഇൻഷുറൻസ്.
മുതിർന്ന പൗരൻമാരുടെ ആരോഗ്യ ഇൻഷുറൻസിൽ നികുതിയിളവ് നൽകിയാൽ കേരളത്തിന് പ്രതിവർഷം 200-300 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് അധികൃതർ. നിലവിൽ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് 18 ശതമാനമാണ് ജി.എസ്.ടി. കേരളമുൾപ്പെടുന്ന സമിതിയുടെ ആദ്യയോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുത്തിരുന്നു.
മുതിർന്ന പൗരർക്ക് ആരോഗ്യ ഇൻഷുറൻസിൽ നികുതിയിളവ് നൽകണമെന്ന നിലപാടാണ് കേരളം സ്വീകരിച്ചതെന്നാണ് സൂചന. ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി. പരിശോധിക്കാൻ കഴിഞ്ഞമാസം ചേർന്ന കൗൺസിൽ യോഗത്തിലാണ് സമിതിയെ ചുമതലപ്പെടുത്തിയത്.
Content Highlights: GST Council is considering tax exemptions for term life and senior citizen health insurance premium
Published: 20 Oct 2024, 06:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented