അമിതമായ കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മുടി കൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി വൈദ്യസഹായം തേടാനും വൈകിക്കരുത്. 

To advertise here,

അമിതമായ മുടി കൊഴിച്ചില്‍ ഉള്ളവരില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നം തൈറോയ്ഡാണ്. ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തൈറോയിഡിസം എന്നിവ മുടി കൊഴിച്ചിലിന് കാരണമാകും. മുടി വളര്‍ച്ച ഉള്‍പ്പെടെയുള്ള മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥി പ്രധാനപ്പെട്ടൊരു പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഹോര്‍മോണുകള്‍ അസന്തുലിതമാകുമ്പോള്‍ അവ മുടി വളര്‍ച്ചയെ തടസപ്പെടുത്തും. ഇത് മുടി അമിതമായി കൊഴിയുന്നതിന് വഴിതെളിക്കും.

പോഷകപ്രദമായ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ഇരുമ്പ്, സിങ്ക് തുടങ്ങിയ മുടിയുടെ ആരോഗ്യം നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഈ പോഷകങ്ങള്‍ കുറഞ്ഞാല്‍ മുടിയുടെ ആരോഗ്യം നഷ്ടപ്പെടും.

ഉത്കണ്ഠയും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമ്പോള്‍ മുടികൊഴിച്ചില്‍ കൂടും. ഹോര്‍മോണ്‍ വ്യതിയാനവും മുടികൊഴിച്ചില്‍ ഉണ്ടാക്കും. കൂടുതലായും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. പി.സി.ഒ.എസ് തുടങ്ങിയ അവസ്ഥകളില്‍  പുരുഷ ഹോര്‍മോണുകളുടെ അമിത ഉല്‍പാദനം കൂട്ടും. അതും മുടികൊഴിച്ചില്‍ കൂട്ടും. 

ചിലയിനം മരുന്നുകള്‍ കഴിക്കുന്നതും മുടികൊഴിച്ചില്‍ വരുത്തിവെയ്ക്കും. കീമോ തെറാപ്പിയിലെ മരുന്ന്, സന്ധിവാതം, മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍, ചില ആന്റി ബയോട്ടിക് മരുന്നുകള്‍ തുടങ്ങിവയുടെ ഉപയോഗവും മുടി കൊഴിച്ചിലുണ്ടാക്കും.

അലോപേഷ്യ ഏരിയറ്റ പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ കഷണ്ടിയ്ക്കും അമിതമായ മുടി കൊഴിച്ചിലിനും ഇടയാക്കും. അനീമിയ പോലെയുള്ള ഇരുമ്പ് കുറയുന്ന അവസ്ഥകളിലും മുടി കൊഴിയും.