ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആര്‍എന്‍എ വാക്സിന് ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍. കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദം മൂലമാണ്. പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി മരിക്കുന്നത്.
യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിന് ആദ്യമായി നല്‍കിയത്. യു.കെ യില്‍ നിന്നുള്ള 20 രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്സിന് നല്‍കും. ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എന്‍.ടി.116 വാക്സിന് കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്പെയിന്, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നൽകുക. എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്സാണ് ആദ്യ വാക്സിന് ഡോസ് ഏറ്റുവാങ്ങിയത്. മെയിലാണ് ഇദ്ദേഹത്തെിന് അര്‍ബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.
Read more; ചിരിക്കുമ്പോൾ മോണയിൽ കണ്ട തടിപ്പ്, വിശദപരിശോധനയിൽ കണ്ടത് ശ്വാസകോശ അർബുദം
എംആര്‍എന്‍എ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച വാക്സിന്, ശരീരത്തിലെ പ്രതിരോധ സംവിധനത്തെ കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തി അക്രമിക്കാന്‍ പര്യാപ്തമാക്കുന്നതാണ്.
ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്. അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവരെയാണ് കൂടുതൽ ബാധിക്കുന്നത്.
Content Highlights: First mRNA vaccine for lung cancer is being tested in 7 countries
Published: 02 Sept 2024, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented