രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ വിദഗ്ധർ അഭിപ്രായപ്പെടാറുണ്ട്. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും രക്തയോട്ടം മെച്ചപ്പെടുത്തുമെന്നും മെഡിക്കൽ ന്യൂസ് ടുഡേ പങ്കുവെച്ച ഒരു റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ ശീലം പതിവാക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഡോ. ജോൺ വലന്റൈൻ.

To advertise here,

ഡിട്ടോക്സ്

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന ഡിട്ടോക്സിഫിക്കേഷന് കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. ചൂടുവെള്ളം ലിംഫാറ്റിക് സിസ്റ്റത്തെ ഉണർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

കൊഴുപ്പ് കുറയ്ക്കാം

സ്ഥിരമായി ചൂടുവെള്ളം കുടിക്കുന്നത് കൊഴുപ്പ് എരിയിച്ചുകളയാൻ സഹായിക്കുന്നു. ചൂടുവെള്ളം മെറ്റബോളിസം വർധിപ്പിക്കുന്നു. ഇത് കൊഴുപ്പ് എരിയിച്ചുകളയാൻ സഹായിക്കുന്ന കാര്യമാണ്.

ആരോഗ്യം മെച്ചപ്പെടുന്നു

വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ഒരാഴ്ചയോളം തുടർന്നാൽ രക്തചംക്രമണം മെച്ചപ്പെടും. ഇതോടെ, രക്തക്കുഴലുകൾ വികസിക്കുന്നതിനും മെറ്റബോളിക് മാലിന്യം ഫലപ്രദമായി പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.

ഈ ഗുണങ്ങൾ ലഭിക്കുന്നതോടെ ആരോഗ്യകരവും കൂടുതൽ ഊർജ്ജസ്വലവുമായ ശരീരവും മെച്ചപ്പെട്ട ദഹനവ്യവസ്ഥയും ലഭിക്കുമെന്ന് ഡോക്ടർ പറയുന്നു. ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീക്കം ഇല്ലാതാക്കുന്നതിലും ഈ ശീലം പങ്കുവഹിക്കും.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)