ഡോ. എ.കെ. മുരളീധരന് ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീഷ്യോളജിസ്റ്റ്സ് (ഐ.എസ്.എ) ദേശീയ പുരസ്കാരം. പൊതുജന ബോധവത്ക്കരണ പരിപാടികളും ഹൃദയ പുനരുജ്ജീവന പരിശീലന പ്രവർത്തനങ്ങളും സംഘടിപ്പിച്ചതിലുമുള്ള മികവ് പരിഗണിച്ചാണ് അവാർഡ്. നവംബർ അവസാനം റായ്പുരിൽ നടക്കുന്ന ഐ.എസ്.എ നാഷണൽ കോൺഫറൻസിൽവെച്ച് പുരസ്കാരം സ്വീകരിക്കും.
പത്രമാധ്യമങ്ങളിൽ പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ഡോട്ട് കോം കോളമിസ്റ്റായ ഡോ. മുരളീധരന്റെ മെഡി അലർട്ട് കോളം ഏറെ ശ്രദ്ധേയമാണ്. അനസ്തീഷ്യയെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഈ ലേഖന പരമ്പര സഹായകമായി. ലേഖനങ്ങളിലെ പ്രധാന ഭാഗങ്ങൾ നമുക്കിടയിൽ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീഷ്യോളജിസ്റ്റ്സ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലയൺസ് ഇന്റർനാഷണൽ തുടങ്ങി നിരവധി സംഘടനകൾ കാർഡിയാക് റീസസ്സിറ്റേഷൻ (cardiac resuscitation) പരിശീലനങ്ങൾക്ക് വേദികൾ ഒരുക്കി സഹകരിച്ചിട്ടുണ്ടെന്ന് ഡോ. മുരളീധരൻ പറഞ്ഞു.
നിലവിൽ ഐ.എസ്.എ കേരള സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ്, കോട്ടക്കൽ ഹെർബൽ സിറ്റി ലയൺസ് ക്ലബ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഡോ. മുരളീധരൻ കോട്ടക്കൽ എച്ച്.എം.എസ് ഹോസ്പിറ്റലിലെ അനസ്തീഷ്യ വിഭാഗം മേധാവിയാണ്.
ഭാര്യ ഡോ. ജീന കോട്ടക്കൽ ആയുർവേദ കോളേജ് പ്രൊഫസറാണ്. മക്കൾ: അവന്തിക, നിഹാരിക.
Content Highlights: Dr. A.K. Muraleedharan honored with ISA National Award
Published: 20 Nov 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented