കൊച്ചി: നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) കടല്‍ പായലില്‍നിന്ന് വികസിപ്പിച്ച പ്രകൃതിദത്ത ഉത്പന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യുവര്‍ എക്‌സ്ട്രാക്ട് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോ ടെക്കുമായി സി.എം.എഫ്.ആര്‍.ഐ. ധാരണയായി.

To advertise here,

സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള അനുമതിപത്രം സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണനും എമിനിയോ ടെക് മാനേജിങ് ഡയറക്ടര്‍ ഇവാന്‍ജലിസ്റ്റ് പത്രോസും ഒപ്പുവെച്ചു.

സി.എം.എഫ്.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തിയാണ് ഉത്പന്നം വികസിപ്പിച്ചത്. നാല് മാസത്തിനുള്ളില്‍ വിപണിയിലെത്തിക്കുമെന്ന് എമിനിയോ ടെക് മാനേജിങ് ഡയറക്ടര്‍ ഇവാന്‍ജലിസ്റ്റ് പത്രോസ് പറഞ്ഞു.