
കൊച്ചി: നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ.) കടല്‍ പായലില്‍നിന്ന് വികസിപ്പിച്ച പ്രകൃതിദത്ത ഉത്പന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യുവര്‍ എക്സ്ട്രാക്ട് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോ ടെക്കുമായി സി.എം.എഫ്.ആര്.ഐ. ധാരണയായി.
സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള അനുമതിപത്രം സി.എം.എഫ്.ആര്.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണനും എമിനിയോ ടെക് മാനേജിങ് ഡയറക്ടര്‍ ഇവാന്‍ജലിസ്റ്റ് പത്രോസും ഒപ്പുവെച്ചു.
സി.എം.എഫ്.ആര്.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തിയാണ് ഉത്പന്നം വികസിപ്പിച്ചത്. നാല് മാസത്തിനുള്ളില്‍ വിപണിയിലെത്തിക്കുമെന്ന് എമിനിയോ ടെക് മാനേജിങ് ഡയറക്ടര്‍ ഇവാന്‍ജലിസ്റ്റ് പത്രോസ് പറഞ്ഞു.
Content Highlights: non alcoholic fatty liver, cmfri developed new product from seaweed, food
Published: 21 Dec 2022, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented