രാജ്യത്തെ കുട്ടികൾക്കിടയിൽ അമിതവണ്ണം ആശങ്കാജനകമായവിധം കൂടുന്നുവെന്ന് പഠനം. ഇന്ത്യയിലെ നാലിൽ ഒരു കുട്ടി അമിതവണ്ണം മൂലം വലയുന്നുവെന്നാണ് പഠനം പറയുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അനാരോഗ്യകരമായ ആഹാരശീലം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവയാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. 125 പഠനങ്ങളിൽ നിന്നു ശേഖരിച്ച വിവരം പ്രകാരം ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ 6.97ശതമാനം അമിതവണ്ണത്താൽ വലയുന്നവരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലയിലാണ് ഉയർന്ന നിരക്ക്. 8.58 ശതമാനമാണ് ഇവിടുത്തെ കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക്. മധ്യമേഖലയിൽ ഇത് 5.63 ശതമാനമാണ്. നഗരമേഖലയിലെ കുട്ടികളിൽ അമിതവണ്ണമുള്ളവർ കൂടുതലാണ്.
കലോറി കൂടുതലുള്ള ആഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത്, പോഷകം കുറഞ്ഞ ആഹാരങ്ങൾ കഴിക്കുന്നത്, സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങളുടെ ഉപയോഗം, മധുരപാനീയങ്ങളുടെ അമിതോപയോഗം, ഫാസ്റ്റ്ഫുഡ് ഭക്ഷണരീതി തുടങ്ങിയവയാണ് കുട്ടികളിലെ അമിതവണ്ണത്തിനു പിന്നിലുള്ള പ്രധാന കാരണങ്ങളെന്ന് പഠനം പറയുന്നു. ഒപ്പം മൊബൈൽ സ്ക്രീനിനുമുമ്പിൽ മണിക്കൂറുകളോളം ഇരിക്കുന്നതും വ്യായാമം ഇല്ലാത്തതും വണ്ണംകൂടുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് പറയുന്നു.
കുട്ടികളിലെ അമിതവണ്ണം എന്നത് വെറുമൊരു വണ്ണംകൂടുന്നുവെന്ന പ്രശ്നം മാത്രമല്ല ഭാവിയിൽ ടൈപ് 2 ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, ഫാറ്റി ലിവർ ഡിസീസ്, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന വരുമാനമുള്ള കുടുംബങ്ങളിലും നഗരപ്രദേശങ്ങളിലും അമിതവണ്ണമുള്ള കുട്ടികളുടെ നിരക്ക് കൂടുന്നതിനുപിന്നിൽ സംസ്കരിച്ച ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും ജീവിതരീതിയുമാണെന്ന് പഠനത്തിലുണ്ട്.
കുട്ടികളിലെ അമിതവണ്ണം തടയാനുള്ള മാർഗങ്ങളേക്കുറിച്ചും പഠനം പറയുന്നുണ്ട്. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് മധുരപാനീയങ്ങൾ തുടങ്ങിയവ പരിമിതപ്പെടുത്തുക, വ്യായാമം ശീലമാക്കുക, സ്ക്രീൻ ടൈം കുറയ്ക്കുക തുടങ്ങിയവയിലൂടെ വണ്ണം കുറയ്ക്കാനാവുമെന്നാണ് പഠനത്തിൽ പറയുന്നത്.
Content Highlights: One in four Indian children is affected by obesity., Northern regions show the highest obesity rates at 8.58%., Primary drivers include processed foods, sugary drinks, and lack of exercise.
Published: 30 Apr 2026, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented