ന്നത്തെ കാലത്തെ വൈറൽ സ്കിൻ കെയർ റുട്ടീനുകളിൽ ഏറ്റവും വലിയ ട്രെൻഡുകളിൽ ഒന്നാണ് ചാർക്കോൾ മാസ്ക്കുകൾ. പെട്ടെന്ന് ഉപയോഗിക്കുന്നതിനും അതുകഴിഞ്ഞ് എളുപ്പത്തിൽ പറിച്ചെടുക്കാനും സാധിക്കുന്നതിനാൽ യുവാക്കൾക്കിടയിൽ ഈ മാസ്ക്കുകൾ വലിയ പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ, ഈ സ്കിൻകെയർ രീതി സ്ഥിരമാക്കുന്നത് ചർമത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് പറയുകയാണ് ഡോ.പൂജ റെഡ്ഡി. ഇവ ആദ്യമൊക്കെ ഫലപ്രദമായി തോന്നാമെങ്കിലും പിന്നീട് ചർമത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിച്ചേക്കാമെന്നും ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

To advertise here,

ചാർക്കോൾ മാസ്കുകൾ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്ര പ്രയോജനം ചർമത്തിന് നൽകില്ലെന്ന് ഡോക്ടർ പറയുന്നു. പീൽ-ഓഫ് ചാർക്കോൾ മാസ്കുകൾ ചർമത്തിന്റെ പുറംഭാഗത്ത് ശക്തമായി പറ്റിപ്പിടിക്കുന്നു. പിന്നീട്, ഇവ വലിച്ചെടുക്കുമ്പോൾ അഴുക്ക്, സ്വാഭാവികവും സംരക്ഷണപരവുമായ ചർമത്തിന്റെ പുറംപാളിയിലെ ഘടകങ്ങൾ എന്നിവ പോകുകയും ചെയ്യുന്നു. ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന വലിവ് മൂലം ചർമം വൃത്തിയാക്കപ്പെടുന്നുവെന്ന് പലരും തെറ്റിദ്ധരിക്കുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

എങ്ങിനെയാണ് മാസ്ക് ചർമത്തെ ബാധിക്കുന്നത്

  • പ്രതിരോധ സംവിധാനത്തിന് ആവശ്യമായ natural oils നീക്കം ചെയ്യുന്നു.
  • ആവർത്തിച്ച് ഉപയോഗിക്കുന്നതും ശക്തമായി ഇവ വലിച്ചെടുക്കുന്നതും ചർമത്തെ ബാധിക്കും.
  • പ്രതിരോധം തകരാറിലായതിനെത്തുടർന്നുണ്ടാകുന്ന മുഖക്കുരു.
  • തുടർച്ചയായുള്ള ഡ്രൈയിങ്ങ് ചർമത്തെ കട്ടിയാക്കുന്നു.
  • അൾട്രാവയലറ്റ് രശ്മികളോടുള്ള പ്രതിരോധം കുറയുന്നു.

ഇവ ശ്രദ്ധിക്കാം

  • ചർമത്തെ വരണ്ടാക്കുന്നതും വലിപ്പിക്കുന്നതുമായ ഉത്പ്പന്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
  • എണ്ണമയംമൂലമുണ്ടാകുന്ന മുഖക്കുരു നിയന്ത്രിക്കാൻ സാലിസിലിക് ആസിഡ് പ്രയോഗിക്കാം.
  • ഗ്ലൈക്കോളിക് ആസിഡ് അല്ലെങ്കിൽ ലാക്റ്റിക് ആസിഡ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുക.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)