കാൻസർ ചികിത്സയിൽ വൻ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കണ്ടെത്തലുമായി കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ(KAIST) ഗവേഷകർ. കീമോതെറാപ്പിയും റേഡിയേഷനും ഇല്ലാതെ കാൻസർ കോശങ്ങളെ സാധാരണ ആരോഗ്യകരമായ കോശങ്ങളാക്കി മാറ്റുന്നതിന് ഒരു മാർഗം ഇവർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ, സയൻസ് ജേണലിൽ ഈ കണ്ടെത്തലുകൾ ഗവേഷകർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
സാധാരണയായുള്ള കാൻസർ ചികിത്സയിൽ പാർശ്വഫലങ്ങളുണ്ടാകാറുണ്ട്. ഇതിന് പുറമെ സമീപത്തുള്ള സാധാരണ കോശങ്ങളേയും ചികിത്സ ബാധിക്കാറുണ്ട്. ക്യാൻസർ കോശങ്ങളെയാണ് കീമോതെറാപ്പിയും റേഡിയേഷനും ലക്ഷ്യമിടുന്നതെങ്കിലും അവ ശരീരത്തിന്റെ ഊർജത്തെ ബാധിക്കുന്നതാണ്. അതേസമയം, പുതിയ ചികിത്സാരീതി പ്രകാരം ഇവ കാൻസർ കോശങ്ങളേ കൊല്ലുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്. പകരം, അവയെ പുനഃക്രമീകരിക്കുന്നതാണ് രീതി. BENEIN (Boolean Network Inference) എന്ന കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് ഗവേഷകർ വൻകുടലിലെ അർബുദ കോശങ്ങളെ സാധാരണ കോശങ്ങളെപ്പോലെ പുനഃക്രമീകരിക്കാൻ സാധിച്ചതായും ഗവേഷകർ അവകാശപ്പെടുന്നു.
നിലവിൽ വൻകുടൽ കാൻസറിലാണ് ഇക്കാര്യം പരീക്ഷിച്ചതെങ്കിലും പഠനത്തിന്റെ സാധ്യത വളരെ വലുതാണ് എന്നാണ് വിലയിരുത്തൽ. ഒരു എഐ ജീൻ നെറ്റ്‌വർക്ക് അധിഷ്ഠിത സമീപനമാണ് BENEIN. അതിനാൽ, ഇതേ സംവിധാനം മറ്റ് അർബുദകേസുകളിലും ഉപയോഗിക്കാൻ സാധിക്കും. അതേസമയം, മനുഷ്യരിൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വിഷയത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.
Content Highlights: Korean researchers discover AI-powered method to revert cancer cells to healthy cells
Published: 22 Jun 2025, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented