തന്റെ 70-ാം പിറന്നാൾ ആഘാഷിക്കുകയാണ് ബോളിവുഡ് നിർമാതാവ് ബോണി കപൂർ. ഈ വർഷം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയങ്ങളിലൊന്നായിരുന്നു ബോണി തന്റെ ശരീരഭാരം കുറച്ചത്. നേരത്തെ, 'ജേർണി അൺസ്ക്രിപ്റ്റഡ്' എന്ന അഭിമുഖത്തിനിടെ ബോണി തന്റെ രഹസ്യം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചതെന്ന് ബോണി കപൂർ പറയുന്നു. എന്റെ മക്കൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതുവരെ എനിക്ക് ആരോഗ്യവാനായി ജീവിക്കണം. അതായിരുന്നു ഞാൻ എന്നെത്തന്നെ ശ്രദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന്. എനിക്കിപ്പോൾ 87-88 കിലോ ശരീരഭാരമുണ്ട്. അത് 85 ആക്കണം. 114 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 26 കിലോ കുറച്ചാണ് ഈ ശരീരഭാരത്തിലേക്കെത്തിയത്.
കഠിനമായ രീതികളൊന്നും പിന്തുടർന്നിട്ടില്ല. ഭക്ഷണക്രമീകരണമായിരുന്നു പ്രധാനം. രണ്ട് മുട്ടയുടെ വെള്ള കൊണ്ടുള്ള ഓംലെറ്റായിരുന്നു പ്രഭാതഭക്ഷണം. കൂടാതെ, ജ്യൂസും നെല്ലിക്ക, കിവി, എന്നീ പഴങ്ങളും കഴിക്കും. ഉച്ചയ്ക്ക് മിക്കവാറും സൂപ്പ് ആയിരിക്കും. അല്ലെങ്കിൽ പരിപ്പും സബ്ജിയും കൂട്ടി ജോവർ റൊട്ടി കഴിക്കും. അത്താഴത്തിന് സൂപ്പിനൊപ്പം തന്തൂരി ചിക്കൻ. അതല്ലെങ്കിൽ, രണ്ട് ഗ്ലാസ് സൂപ്പ് മാത്രം, ബോണി പറഞ്ഞു.
നേരത്തെ, സമാനമായ രീതിയിൽ 14 കിലോ ശരീരഭാരം കുറച്ചുകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ബോണി. ഫിറ്റ്നെസിനോടുള്ള താത്പര്യത്തിന് കാരണം അന്തരിച്ച ഭാര്യ ശ്രീദേവിയാണെന്ന് പിന്നീട് ബോണി വെളിപ്പെടുത്തിയിരുന്നു. മുടിയുടെ ആരോഗ്യം ശരിയാകണമെങ്കിൽ ആദ്യം ഭാരം കുറയ്ക്കണമെന്ന് ശ്രീദേവി പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Bollywood producer Boney Kapoor celebrates his 70th birthday. Discover his successful weight loss journey and the diet secrets he shared for a healthier life.
Published: 11 Nov 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented