ജീവിതത്തിൽ ഉപദ്രവകരമല്ലെന്ന് നമുക്കുതോന്നുന്ന ചില ശീലങ്ങൾ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തിൽ ആരോഗ്യത്തെ നിശബ്ദം തകിടംമറിക്കുന്ന ചില ശീലങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് ഹൃദ്രോഗവിദഗ്ധനായ ഡോ. ജെറെമി ലണ്ടൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയാരോഗ്യത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയം തകരാറിലാക്കുന്ന കാര്യങ്ങളേക്കുറിച്ച് ജെറെമി വിശദമാക്കിയിരിക്കുന്നത്.
അതിൽ ആദ്യത്തെ ഒഴിവാക്കേണ്ട ശീലമായി അദ്ദേഹം പറയുന്നത് പുകവലിയാണ്. ഏതുതരത്തിലുള്ള പുകയും ശ്വാസകോശത്തെ തകരാറിലാക്കുമെന്ന് ഡോ.ജെറെമി പറയുന്നു. സിഗരറ്റുകളും വേപ്പിങ്ങും കഞ്ചാവുമൊക്കെ ശ്വാസകോശത്തെ തകരാറിലാക്കുമെന്നും അദ്ദേഹം പറയുന്നു.
മറ്റൊന്ന് സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗമാണ്. പാക്കറ്റുകളിൽ ലഭിക്കുന്നതും ഉയർന്ന തോതിൽ സംസ്കരിച്ചതുമായ ഭക്ഷണങ്ങളേക്കാൾ പ്രകൃതിദത്തമായ ആഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഡോ.ജെറെമി പറയുന്നു. പ്രകൃതിദത്തമായ ആഹാരത്തിലൂടെയാണ് ശരീരത്തിന് യഥാർഥ പോഷകാഹാരം ലഭിക്കുക.
ഉദാസീനമായ ജീവിതശൈലി മറ്റൊരു വില്ലനാണെന്ന് ഡോ.ജെറെമി പറയുന്നു. നമ്മുടെ ശരീരം വെറുതെയിരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടതല്ല. ശരീരം നന്നായി പ്രവർത്തിക്കാൻ ശാരീരികപ്രവർത്തനങ്ങൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിച്ചില്ലെങ്കിലും ദൈനംദിനജീവിതത്തിലെ ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുന്നതുപോലും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കുമെന്ന് ഡോ.ജെറെമി പറയുന്നു.
ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഏകാന്തതയാണ്. ഏകാന്തത ആരോഗ്യത്തെ തകിടംമറിക്കുന്നതിനേക്കുറിച്ച് മിക്ക ആളുകൾക്കും അവബോധമില്ല. സാമൂഹിക ബന്ധങ്ങളുടെ കുറവ് രോഗങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും. ഹൃദ്രോഗ സാധ്യത കൂട്ടുന്നതിൽ ഏകാന്തതയ്ക്കു വലിയ പങ്കുണ്ടെന്നും ഡോ.ജെറെമി പറയുന്നു.
മറ്റൊന്ന് വിട്ടുമാറാത്ത സമ്മർദമാണ്. എപ്പോഴും സമ്മർദം നിറഞ്ഞ ജീവിതമാകുമ്പോൾ ശരീരത്തിന് റിലാക്സ് ചെയ്യാൻ കഴിയാതാവും. ഇത് ആരോഗ്യത്തെ തകിടംമറിക്കും. ഹൃദ്രോഗങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളിൽ സമ്മർദത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlights: Smoking, including cigarettes, vaping, and marijuana, damages lung health., Processed foods should be replaced with natural, nutrient-rich foods., A sedentary lifestyle and lack of physical activity harm the body, but small habits like a 10-minute walk help.
Published: 19 Aug 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented