രാജ്യത്തെ അര്‍ഹരായ പൗരന്മാര്ക്ക് ചികിത്സാപരിരക്ഷ ഉറപ്പുനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജന. ( Ayushman Bharat PMJAY). നേരത്തെ എഴുപത് വയസ്സിനുതാഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ പദ്ധതി പ്രകാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയിരുന്നത്. എന്നാല്‍, പിന്നീട് എഴുപത് വയസ്സോ അതിനുമുകളിലോ പ്രായമുള്ള മുതിര്‍ന്ന പൗരരെ കൂടി ഉള്‍പ്പെടുത്തി ഈ പരിരക്ഷാപദ്ധതി കേന്ദ്രസര്‍ക്കാര്‍ വിപുലീകരിക്കുകയുണ്ടായി. ഒരു വര്‍ഷക്കാലയളവില്‍ ഒരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വരെ പദ്ധതിപ്രകാരം ചികിത്സാസഹായം ലഭിക്കും. ഏകദേശം നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിര്‍ന്ന പൗരര്‍ക്ക് പദ്ധതിയിലൂടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആയുഷ്മാന്‍ ആരോഗ്യപരിരക്ഷാപദ്ധതി - ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- കുടുംബത്തിന്റെ വരുമാനപരിധിയ്ക്കുപരിയായി എഴുപത് വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാ പൗരര്‍ക്കും ചികിത്സാപരിരക്ഷയ്ക്കുള്ള അര്‍ഹതയുണ്ട്. ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താവിന്റെ പ്രായം പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. ആധാര്‍ കാര്‍ഡ് പരിശോധനയിലൂടെ നിശ്ചിത പ്രായപരിധിയിലുള്ള എല്ലാ വ്യക്തികള്‍ക്കും പദ്ധതിയുടെ ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
- എഴുപത് വയസ്സോ അതിനുമുകളിലോ പ്രായമുള്ള അര്‍ഹരായ എല്ലാ പൗരര്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് അനുവദിക്കും. ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതി ഉറപ്പുനല്‍കുന്ന ആരോഗ്യസേവനങ്ങള്‍ സുഗമമായി ലഭിക്കാന്‍ ഈ കാര്‍ഡ് സഹായകമാകും. ഓരോ ഗുണഭോക്താവിനും പ്രത്യേകിച്ച് മുതിര്‍ന്ന ഗുണഭോക്താക്കള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതില്‍ കാര്യക്ഷമത ഉറപ്പാക്കുകയാണ് ആയുഷ്മാന്‍ കാര്‍ഡ് നല്‍കുന്നതിലെ പ്രധാന ഉദ്ദേശ്യം.
- പദ്ധതിയില്‍ അംഗമാകാന്‍ ആധാര്‍ കാര്‍ഡ് മാത്രമാണ് ആവശ്യമുള്ള ഏകരേഖ. ഇ-കെവൈസി നടപടിക്രമം പൂര്‍ത്തിയാക്കാനായി ആധാര്‍ കാര്‍ഡ് പരിശോധന നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡില്ലാതെ ഒരു മുതിര്‍ന്ന പൗരന് ആയുഷ്മാന്‍ ആരോഗ്യപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനോ ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കാനോ സാധ്യമല്ല.
- ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ ആയുഷ്മാന്‍ ആപ്പിലൂടെയോ മുതിര്‍ന്ന പൗരര്‍ക്ക് ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ നല്‍കാം. ആയുഷ്മാന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അര്‍ഹരായവര്‍ക്ക് സുഗമവും സൗകര്യപ്രദവുമായ അപേക്ഷനടപടി ഈ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉറപ്പുനല്‍കുന്നു.
- കുടുംബത്തിലെ എഴുപത് വയസ്സോ അതിനുമുകളിലോ പ്രായമുള്ള വ്യക്തിയുടെ രജിസ്ട്രേഷന് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആഡ് മെമ്പര്‍ (Add Member) ഓപ്ഷന് ഉപയോഗിച്ച് അര്‍ഹരായ മറ്റ് കുടുംബാംഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.
Content Highlights: Ayushman Bharat PMJAY Scheme For Senior Citizens Aged 70 And Above
Published: 24 Nov 2024, 06:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented