ശരീരത്തിൽ പലതരം അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാലും വിദഗ്ധ പരിശോധന പിന്നീടാവാമെന്ന് കരുതുന്നവരുണ്ട്. അത്തരത്തിൽ കരുതിയതുമൂലം ശസ്ത്രക്രിയ വരെ എത്തിയ അവസ്ഥ പങ്കുവെക്കുകയാണ് ബോളിവുഡ് നടനും സൽമാൻ ഖാന്റെ സഹോദരീഭർത്താവുമായ ആയുഷ് ശർമ. ഒരു സിനിമയുടെ ചിത്രത്തിനിടെയുണ്ടായ പരിക്കുമൂലം പലപ്പോഴും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഡോക്ടറെ കാണിക്കാതിരുന്നതും ഒടുവിൽ രണ്ട് ശസ്ത്രക്രിയ വരെ ചെയ്യേണ്ടിവന്നതുമാണ് ആയുഷ് പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത വീഡിയോയിലൂടെയും ഫോട്ടോയിലൂടെയുമാണ് ആയുഷ് അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരന്തരം പുറംവേദന അനുഭവപ്പെട്ടിരുന്നു. റുസ്ലാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആക്ഷൻ രംഗങ്ങൾ ചെയ്യവേ പരിക്കേറ്റിരുന്നു. പക്ഷേ കാര്യമായല്ലാത്തതിനാൽ അത് നിസ്സാരമാക്കി. എന്നാൽ വേദന പിന്നീടും കടുക്കുകയും ചലനത്തെ ഉൾപ്പെടെ ബാധിക്കുകയും ചെയ്തു. ആക്ഷൻ രംഗങ്ങളും നൃത്തവും എന്തിനധികം ചെറിയ രീതിയിൽ ശരീരം സ്ട്രെച്ച് ചെയ്യുന്നതുപോലും പ്രശ്നമാവുകയായിരുന്നു. താൽക്കാലികം എന്നുകരുതി താൻ നിസ്സാരമാക്കിയ വേദന കൂടുതൽ ഗൗരവകരമാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ആയുഷ് പറയുന്നു.
വേദനയെ നിസ്സാരമാക്കുകയും തനിയെ മാറുമെന്ന് കരുതുകയും ചെയ്തതാണ് വലിയ തെറ്റെന്നും ആയുഷ് പറയുന്നുണ്ട്. നിലവിൽ രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. ആരോഗ്യകരമായ ശരീരം എന്നത് വെറും സിക്സ് പാക്ക് മാത്രമല്ല മറിച്ച് ശരീരത്തിനകത്ത് എന്തുസംഭവിക്കുന്നു എന്നതുകൂടിയാണെന്ന് ഇതോടെ തിരിച്ചറിഞ്ഞുവെന്നും ആയുഷ് പറയുന്നുണ്ട്. ശരീരം നിങ്ങൾക്ക് നൽകുന്ന സൂചനകൾ അവഗണിക്കരുതെന്നും നേരത്തേ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സതേടണമെന്നും ആയുഷ് കൂട്ടിച്ചേർക്കുന്നു.
Content Highlights: Bollywood actor Ayush Sharma shares his experience of ignoring back pain, leading to two surgeries
Published: 26 Jun 2025, 06:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented