ദേശീയ ആയുര്‍വേദദിനത്തില്‍ മാതൃഭൂമി ആരോഗ്യമാസികയും അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് ആയുര്‍വേദ സെമിനാറും മെഡിക്കല്‍ ക്യാമ്പും നടത്തി. കെ.പി.കേശവമേനോന്‍ ഹാളില്‍ മേയര്‍ ഡോ.ബീനാ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിന്റെ മൂല്യങ്ങള്‍ ജീവിതക്രമം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാനമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

To advertise here,

 

ആയുര്‍വേദം ഭൂമിക്കും ഭൂലോകര്‍ക്കും എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി. ജീവിതശൈലീരോഗങ്ങള്‍ക്ക് ആയുര്‍വേദം, സ്ത്രീരോഗങ്ങളില്‍ ആയുര്‍വേദം എന്നീ വിഷയങ്ങളില്‍ വൈദ്യരത്‌നം ഔഷധശാലയുടെ കോഴിക്കോട് ആയുര്‍വേദ ആന്‍ഡ് പഞ്ചകര്‍മ സെന്ററിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ.കെ.എസ്.വിമല്‍കുമാര്‍, ഡോ.ഇ.അനുശ്രീ എന്നിവര്‍ ക്ലാസ്സെടുത്തു.

 

മാതൃഭൂമി കോഴിക്കോട് ന്യൂസ് എഡിറ്റര്‍ കെ.ജി.ഗിരീഷ് കുമാര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ സി.മണികണ്ഠന്‍, പി.സിന്ധു,

ബ്യൂറോ ചീഫ് കെ.കെ. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.