കഴിഞ്ഞ ദിവസമാണ് നടി അന്ന രേഷ്മ രാജൻ വണ്ണംകുറച്ചതിനേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ കുറിപ്പ് പങ്കുവെച്ചത്. വണ്ണംകുറച്ചതിന് പിന്നാലെ പലരും താൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നുവെന്ന് പരിഹസിച്ചിരുന്നുവെന്നും എന്നാൽ കഠിനാധ്വാനം ചെയ്താണ് ഭാരം കുറച്ചതെന്നും അന്ന പറഞ്ഞിരുന്നു. തുടർന്നാണ് ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസിനുള്ള ചികിത്സയിലാണ് താനെന്നും അന്ന പറഞ്ഞത്. എന്താണ് ഈ അവസ്ഥ?
ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ് അഥവാ ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥി വലുതാവുന്ന ഗോയിറ്ററിനും കാരണമാകാം.
തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്നത്. ചിലഘട്ടങ്ങളിൽ ഹാഷിമോട്ടോസ് ഡിസീസ് ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
തൈറോയ്ഡ് രോഗങ്ങള്‍ പലപ്പോഴും കൃത്യമായി തിരിച്ചറിയപ്പെടുന്നില്ല. കാരണം, ഇവയുടെ ലക്ഷണങ്ങള്‍ മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്.
പ്രധാനലക്ഷണങ്ങൾ
- അമിതക്ഷീണം
- വണ്ണംവെക്കുക
- പേശികളിലും സന്ധികളിലും വേദന
- മലബന്ധം
- വരണ്ട മുടിയും ചർമവും
- മുടികൊഴിച്ചിൽ
- ആർത്തവക്രമക്കേടുകൾ
- ഹൃദയമിടിപ്പ് കുറയുക
ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
ഒഴിവാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യേണ്ട ഭക്ഷണങ്ങള്‍: ക്രൂസിഫറസ് പച്ചക്കറികള്‍(കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവ), സോയയും ഉത്പന്നങ്ങളും, മരച്ചീനി, മധുരക്കിഴങ്ങ്, റാഡിഷ്, അമിതമധുരം ഉള്ള ഭക്ഷ്യവസ്തുക്കള്‍, നിലക്കടല, ഗ്രീന്‍ ടീ.
നിയന്ത്രിക്കേണ്ടവ: മൈദ, ഗോതമ്പ്, ചായ, കാപ്പി, എണ്ണയില്‍ വറുത്ത ഭക്ഷ്യവസ്തുക്കള്‍, കൃത്രിമ പാനീയങ്ങള്‍.
ഉള്‍പ്പെടുത്തേണ്ടവ: അയഡൈസ്ഡ് ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, പാലും, പാലുത്പന്നങ്ങളും, മുഴുധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, ജീവകം ഡി അടങ്ങിയ ഭക്ഷണങ്ങള്‍.
Content Highlights: Anna Reshma Rajan's Health Journey: Understanding Hashimoto's Thyroiditis and Its Impact
Published: 22 Oct 2025, 12:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented