
കാസര്‍കോട് ആസ്റ്റര്‍ മിംസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, എ.കെ.എം.അഷ്റഫ് എംഎല്‍എ, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍, കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.രാജഗോപാലന്‍ എംഎല്‍എ,ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ എന്നിവര്‍ സമീപം
കാസര്‍കോട്: രാജ്യത്തെ മുന്‍നിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആസ്പത്രി കാസര്‍കോട്ട് പ്രവര്‍ത്തനം തുടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്‍ 'ആസ്റ്റര്‍ മിംസ് കാസര്‍കോട്' പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടുറാവു മുഖ്യാതിഥിയായി.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ഇ.ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാല്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ തുടങ്ങിയവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍, ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ സിഎംഎസ് ഡോ. കെ.എം.സൂരജ്, ആസ്റ്റര്‍ മിംസ് കാസര്‍കോട് ആന്‍ഡ് കണ്ണൂര്‍ സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
190 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ആസ്പത്രി, 2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍, 31 മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളുള്ളതാണ്. 264 കിടക്കകളാണുള്ളത്. ഉന്നതനിലവാരത്തിലുള്ള ചികിത്സ, എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്കാലത്തും മുന്നോട്ടുവയ്ക്കുന്ന ദര്‍ശനമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
1.5 ടിഎംആര്‍ഐ, 160 സ്ലൈസ് സിടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമെന്ന നിലയില്‍ പുതിയ ആശുപത്രി മികച്ച രോഗനിര്‍ണയ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. കൂടാതെ ഹൃദയ, രക്തക്കുഴല്‍ ശസ്ത്രക്രിയകള്‍ക്കും ഗുരുതരമായ ഹൃദയ-ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കുമുള്ള, എക്‌മോ, ഇസിഎല്‍എസ് ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങളുണ്ട്.
ഹെമഡ്സോര്‍പ്ഷന്‍ (പാമ്പുകടിക്ക് പ്രത്യേക പരിചരണം നല്‍കുന്നത് ഉള്‍പ്പെടെ) ഗുരുതരവും അടിയന്തരവുമായ പ്രത്യേക ചികിത്സകളുമുണ്ട്. ട്രോമ, ഹൃദയം, സ്‌ട്രോക്ക്, കുട്ടികളുടെ അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്ക് പരിചരണം ഉറപ്പാക്കുന്നു. 24 മണിക്കൂറും ആംബുലന്‍സ് സൗകര്യവും 20 കിടക്കകളുമുള്ള അത്യാഹിത വിഭാഗം അടിയന്തര രോഗനിര്‍ണയവും ആദ്യഘട്ട ചികിത്സയും ഉറപ്പാക്കും.
44 തീവ്രപരിചരണവിഭാഗം കിടക്കകളും നവജാതശിശുക്കള്‍ക്കായുള്ള 16 എന്‍ഐസിയു കിടക്കകളും ഏഴ് പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പിക്കായി ഏഴ് കിടക്കകളും ഡയാലിസിസിന് 15 കിടക്കകളുമുണ്ട്. രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച അന്തരീക്ഷത്തില്‍ ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Content Highlights: Kerala`s 8th Aster DM Healthcare hospital, Aster MIMS Kasaragod, is now open. Inaugurated by CM Pinarayi Vijayan, it features 31 medical specialties and advanced diagnostics.
Published: 03 Oct 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented