
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
മനുഷ്യനിലേക്ക് രോഗം പകരുന്നതാകട്ടെ അനോഫിലിസ് ഇനത്തിൽപെട്ട പെണ്കൊതുകിലൂടെയാണ്. പ്ലാസ്മോഡിയം ശരീരത്തില് പ്രവേശിച്ചാല് 48 മുതല് 72 മണിക്കൂറുകള്ക്കുള്ളില് സാധാരണഗതിയില് രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള് കരളിൻറ കോശങ്ങളില് പ്രവേശിച്ച് പെരുകുന്നു. തുടര്ന്ന് കരളിൻറ കോശങ്ങള് നശിക്കുമ്പോള് അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില് ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള് ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില് രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെട്ട് തുടങ്ങും. അപൂര്വം അവസരങ്ങളില് രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.
മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ് എന്നതുകൊണ്ട് രോഗനിർണയവും ചികിത്സയും വൈകാം. വൈറൽ പനി, ഡെങ്കിപ്പനി, ഫ്ലൂ എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ്. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളില് പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഫാൽസിപാറം എന്നിവയിൽ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്. നേരത്തേ പറഞ്ഞത് പോലെ
പനിയാണ് പ്രധാന ലക്ഷണം. ശക്തമായ പനി, വിറയലോടു കൂടിയ പനി എന്നിങ്ങനെ പനി രണ്ടു വിധത്തിലുണ്ടാവാം. പനി ഒന്നിടവിട്ട ദിവസം മാത്രം ഉണ്ടാകുന്നു. ഇത് മലമ്പനി (മലേറിയ)യുടെ ഒരു പ്രത്യേക ലക്ഷണമാണ്. സാധാരണ മലേറിയ (പ്ലാസ്മോഡിയം വൈവാക്സ് മൂലമുണ്ടാവുന്നത്) യുടെ പ്രധാന ലക്ഷണമാണിത്. അതോടൊപ്പം രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ,അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുന്നു. ഇതു കൂടാതെ മറ്റു ലക്ഷണങ്ങളായ ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം,വിളർച്ച (അനീമിയ). എന്നിവയും കാണപ്പെടാറുണ്ട്.
ചികിത്സിക്കാതിരുന്നാല് ഗുരുതരമായ വിളര്ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെയും ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള് വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പ്രത്യേകിച്ച് ഗര്ഭിണികളിലും കുട്ടികളിലും രോഗലക്ഷണങ്ങള് കണ്ടാല് ഉടന് ആശുപത്രിയെ സമീപിക്കേണ്ടതാണ്. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല് ക്ലോറോക്വിന് (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല് രോഗിക്ക് തുടര്ന്ന് സമ്പൂര്ണ ചികിത്സ (Radical treatment) നല്കുന്നു. നിലവില് മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള് വിപണിയിലുണ്ട്.
മിക്കവർക്കും വീട്ടിൽ വച്ചുള്ള ചികിത്സ മാത്രം മതിയാവും. ചുരുക്കം ചിലരിൽ ആശുപത്രിയിൽ താമസിച്ചുള്ള ചികിത്സ ആവശ്യമായി വരും. ചികിത്സയ്ക്ക് ശേഷവും രോഗി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും മറ്റും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഡോക്ടറുടെ നിർദേശാനുസരണം നിർദ്ദേശിക്കുന്ന കാലയളവ് മുഴുവൻ മരുന്നുകൾ കഴിച്ചാലും പൂർണ ആരോഗ്യം വീണ്ടെടുക്കണമെങ്കിൽ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരും, പ്രത്യേകിച്ചും സെറിബ്രൽ മലേറിയയോ മറ്റു സങ്കീർണതകളോ ഉണ്ടായിട്ടുള്ളവരിൽ.
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇത്തരം അസുഖങ്ങൾ വരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത്.
വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക.കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക. പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടികിടക്കാൻ അനുവദി ക്കാതിരിക്കുക.
കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക.കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക തുടങ്ങിയവ ചെയ്യുന്നതോടൊപ്പം രോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽതന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെ ഉള്ളവർക്ക് രോഗമുള്ള കാലയളവിൽ കൊതുകുവല ഉപയോഗിക്കണം.
കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക.
കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രധിരോധത്തിന് നല്ലതാണ്.
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഫാമിലി മെഡിസിൻ വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ആണ് ലേഖിക.
Content Highlights: World Malaria Day, Malaria: Symptoms, Treatment & Prevention
Published: 25 Apr 2025, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented