എല്ലാ വര്‍ഷവും മാര്‍ച്ച് 13 ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ വിഷയത്തില്‍ മൂന്ന് പ്രധാന സന്ദേശങ്ങളാണുള്ളത്.
- നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ?
- മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യം
- വൃക്കകളെ സംരക്ഷിക്കുക.
ഈ മൂന്ന് സന്ദേശങ്ങള്‍ അര്‍ത്ഥപൂര്‍വ്വമാണ്. നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാറ് സംഭവിച്ചാല്‍ അത് ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ വൃക്കകളുടെ ചികിത്സ വിലയേറിയതാണ്. നമ്മുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന ചോദ്യത്തിന് ഒരു പ്രധാന പ്രശ്‌നമുണ്ട്. 75% വൃക്ക തകരാര്‍ സംഭവിച്ച ശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കാരോഗ്യം നിര്‍ണ്ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാര്‍ വരാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതായിട്ടുണ്ട്.
വൃക്ക തകരാര്‍ വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ?
- പ്രമേഹ രോഗികള്‍ / Diabetes mellitus ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.
- അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍.
- Glomerular Nephritis ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്ക തകരാര്‍ വരാന്‍ സാദ്ധ്യത കൂടുതലാണ്.
- കുട്ടികളില്‍ മൂത്രശ്രയയില്‍ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിന് സാധ്യത കൂടുതലാണ്.
- മൂത്രശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗം വരാനുള്ള സാധ്യത കൂടുന്നു.
- വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗ സാധ്യത കൂടുതലാണ്.
ഈ ആള്‍ക്കാരില്‍ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ മുമ്പേ തന്നെ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തേണ്ടത് അനിവാര്യമാണ്.
മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയം എങ്ങനെ?
- മൂത്രത്തില്‍ പ്രോട്ടീനിന്റെ അംശം കൂടുന്നത് വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും Dipstick അല്ലെങ്കില്‍ Heat and Acetic acid പരിശോധനയിലൂടെയാണ് പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്. എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്. ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീനിന്റെ അംശം അറിയുന്നതിനായി മൈക്രോആല്‍ബുമിന്‍ പരിശോധന നടത്താവുന്നതാണ്.
- മൈക്രോസ്‌കോപ്പിന്റെ സഹായത്തോടുകൂടി മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്ന് മനസ്സിലാക്കാം. വൃക്ക രോഗം 50% ത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
- ഈ അവസ്ഥയ്ക്ക് മുമ്പായി Estimated Glomerular Filtration Rate (EGFR) മൂല്യനിര്‍ണ്ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
- വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍, ബയോപ്‌സി എന്നീ പരിശോധനകളിലൂടെ വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യം എന്ത്?
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.
- രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുക.
- പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്തസമ്മര്‍ദ്ദം 125/75mmHg ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.
- പ്രമേഹ രോഗികളില്‍ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രണ വിധേയമാക്കുക.
- പ്രോട്ടീനൂറിയ കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം വേണ്ടിവരും.
- ആഹാരത്തില്‍ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ചില തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉദാഹരണത്തിന്, Glomerulo nephritis, SLE, Vasculitis എന്നിവയ്ക്ക് Immuno Suppressant മരുന്നുകള്‍ ഫലപ്രദമായിരിക്കും. വൃക്ക തകരാര്‍ ള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധവും രോഗം മൂര്‍ച്ഛിക്കുന്നത് തടയാനും സാധിക്കുന്നു.
(ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്.യു.ടി. ഹോസ്പിറ്റൽ പട്ടം(
Content Highlights: world kidney day 2025 all you need to know kidney health
Published: 13 Mar 2025, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented