നിരന്തരമായ ഇയർഫോൺ ഉപയോഗവും ഉച്ചത്തിലുള്ള പാട്ടുകൾ സ്ഥിരമായി കേൾക്കുന്നതുമൊക്കെ ചെവിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. സിനിമാ തിയ്യേറ്ററുകളിലെ ഉയർന്ന ശബ്ദംപോലും ചെവിയുടെ ആരോഗ്യം തകരാറിലാക്കുമെന്ന് പറയുകയാണ് ഡോ.സുൽഫി നൂഹു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചില സിനിമകൾ ചെവിപൊട്ടിക്കുന്നവയാണെന്ന് അദ്ദേഹം കുറിക്കുന്നത്. ചില സിനിമകളും ചില തിയ്യേറ്ററുകളും ഇടിവെട്ടുന്ന ശബ്ദത്തിൽ കഥ പറയുന്നവയാണെന്നും രണ്ടരമണിക്കൂർ ഇത് കേട്ടിരിക്കുന്നവരുടെ ചെവിക്ക് പ്രശ്നങ്ങളുണ്ടാകുമെന്നും ഡോക്ടർ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്..
ചെവി പൊട്ടിക്കുന്ന സിനിമകൾ
സിനിമ,
തിയേറ്ററിൽ പോയി തന്നെ കാണാൻ ആഗ്രഹമുള്ളതുകൊണ്ട് പറയുന്നതാണ്.
ചില സിനിമകൾ ചെവി പൊട്ടിക്കും .
ചില സിനിമാ തിയേറ്ററുകളും .
എല്ലാ തിയേറ്ററുകളും അങ്ങനെയല്ല.
നല്ലൊരു ശതമാനവും,
ഇടിവെട്ടുന്ന ശബ്ദത്തിലാണ് കഥ പറയുന്നത് .
സന്ദർഭത്തിന് ഒട്ടും യോജിക്കാത്ത ശബ്ദ കോലാഹലം .
രണ്ട്, രണ്ടര മണിക്കൂർ ഈ ശബ്ദ കോലാഹലം കേട്ട് സിനിമകളിലിരുന്നാൽ ചെവി പൊട്ടും, ഉറപ്പാണ്.
85 ഡെസിബിലിന് മുകളിലുള്ള ശബ്ദം കേൾവിയെ ബാധിക്കും.
ശബ്ദത്തിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് സാധ്യത കൂടും.
എത്രനേരം ശബ്ദം കേട്ടുകൊണ്ടിരിക്കുന്നതും ബാധകമാകും.
88 ഡെസിബലിൽ 4 മണിക്കൂറും
95 ഡെസിബലിൽ ഒരു മണിക്കൂറും
105 ഡെസിബലിൽ വെറും 15 മിനിട്ട് മതി കേൾവി പോകാൻ.
120 ഡസിബലിന് മുകളിലുള്ള ശബ്ദം ഒറ്റത്തവണ കേട്ടാൽ പോലും പെർമനന്റായി കേൾവി നഷ്ടപ്പെടും.
നമ്മുടെ ഡോൾബി അറ്റ്മോസ് തിയേറ്ററുകളിലെ ശബ്ദം 85ന് താഴെ നിർത്താനാണ് ശ്രമിക്കേണ്ടത്.
അത് മിക്കപ്പോഴും 85ന് മുകളിലും ചിലപ്പോഴൊക്കെ 120 ന് അടുത്തും എത്തുന്നു എന്നുള്ളതാണ് സത്യം.
സംശയമുണ്ടെങ്കിൽ അടുത്ത തവണ പോകുമ്പോൾ ശബ്ദം അളക്കുന്ന ആപ്പിൽ വെറുതെ ഒന്ന് നോക്കൂ.
സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ചെവിയിൽ മൂളൽ പോലെയോ ചെവി അടഞ്ഞിരിക്കുന്നത പോലെയോ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും കരുതണം.
ശബ്ദം അരോചകമാകുന്നുവെങ്കിൽ ചെവി സംരക്ഷിക്കുവാൻ ഒരു ഇയർ പ്ലഗ് കരുതുന്നതും നന്ന്.
ശബ്ദം ഇങ്ങനെയാണെങ്കിൽ ത്രീഡി സിനിമ കാണാൻ ഗ്ലാസ് നൽകുന്നതുപോലെ ഒരു ഡിസ്പോസിബിൾ ഇയർ പ്ലഗ് ഫ്രീയായി നൽകുന്നതുപോലും തിയറ്ററുകൾ ആലോചിക്കേണ്ടിവരും
നല്ല സിനിമ മനസമാധാനത്തോടെ നല്ല തിയേറ്ററിൽ പോയി കണ്ടിറങ്ങണം.
സിനിമ കണ്ടിറങ്ങുമ്പോൾ ചെവിയിൽ മൂളലോ തലവേദനയോ, വേണ്ടേ വേണ്ട
നല്ല സിനിമയുടെ നല്ല ഓർമ്മകൾ മാത്രം മതി
ശ് ശ് ശ് !!!
ശബ്ദം കുറയ്ക്കൂ
Content Highlights: Loud Sounds and Ear Health, Doctors Warning
Published: 10 Dec 2024, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented