മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ആവശ്യവസ്തുവായി മാറിത്തീർന്നിരിക്കുന്നു ഇയർഫോൺ. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങി വിനോദ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാമെന്ന് നോക്കാം.
- ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
- ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക.
- ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.
- മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്.
- ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
Content Highlights: headphone safety tips for preserving your hearing
Published: 26 Dec 2022, 07:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented