
പ്രായമായവരെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് മോണയിറക്കം അഥവാ മോണയുടെ പിൻവാങ്ങൽ. മുൻനിരപ്പല്ലുകളിലാകുമ്പോൾ വലിയ അഭംഗി ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.
To advertise here,
കാരണങ്ങൾ
- നിരതെറ്റിയ പല്ലുകൾ
- മോണയുടെ കട്ടി കുറവ്
- പല്ലിനെ ഉൾക്കൊള്ളുന്ന അസ്ഥിയുടെ മുൻഭാഗത്തിന് കട്ടി കുറയുന്നത്
- പല്ലിൽ അടിയുന്ന അഴുക്കിന്റെ പാളി ഉണ്ടാക്കുന്ന നീർവീക്കം
- മുൻനിരപ്പല്ലുകൾക്കിടയിലെ ഫ്രീനം എന്ന ദശ അമിത മർദമേൽപ്പിക്കുമ്പോൾ.
- തെറ്റായ പല്ലുതേപ്പ് രീതി
- മോണയിൽ നേരിട്ട് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള ദുശ്ശീലങ്ങൾ
അനന്തര പ്രശ്നങ്ങൾ
- പല്ലിന് നീളം കൂടി അഭംഗി
- പല്ല് പുളിപ്പ്
- പല്ലുകൾക്കിടയിൽ അകലം
- മോണയിൽ നീർവീക്കം
- മോണയിറക്കം ബാധിച്ച ഭാഗത്ത് സ്ഥിരമായി ചുവപ്പ് നിറവും ഇടയ്ക്കിടെ രക്തസ്രാവവും
- പല്ലിന്റെ വേരിൽ തേയ്‌മാനവും കേടും കൂടുക
ചികിത്സ
- പല്ലിൽ അടിയുന്ന അഴുക്കിന്റെ പാളി യഥാസമയം ക്ലീനിങ് അഥവാ സ്കെയിലിങ് പ്രക്രിയ വഴി നീക്കം ചെയ്യുക
- ശരിയായ ബ്രഷിങ് രീതി അവലംബിക്കുക
- അമിത മർദമേൽപ്പിക്കുന്ന ഫ്രീനം എന്ന ദശ നീക്കം ചെയ്യുക
- തൊട്ടടുത്തുള്ള പല്ലിന്റെ ആരോഗ്യമുള്ള കട്ടിയുള്ള മോണയെ ഈ പല്ലിലേക്ക് സന്നിവേശിപ്പിക്കുന്ന അതിസൂക്ഷ്മതയോടെ ചെയ്യുന്ന മോണയിലെ പ്ലാസ്റ്റിക് സർജറി അഥവാ മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ
- പല്ലുകളുടെ വേരുകാണുന്ന പ്രതലങ്ങളെ മോണ പോലുള്ള കൃത്രിമ വസ്തു ഉപയോഗിച്ച് പൊതിയുന്ന തരം വെനീറുകൾ
- അണ്ണാക്കിൽനിന്നും ആവശ്യമുള്ള ദശ എടുത്ത് മോണ പിൻവാങ്ങിയ ഭാഗത്ത് സന്നിവേശിപ്പിക്കുക
- രോഗിയുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന PRF അഥവാ platelet Rich Fibrin ഉപയോഗിച്ചുള്ള ചികിത്സ
- നൂതന ചികിത്സാരീതിയായി അതിസൂക്ഷ്മതയോടെ ചെയ്യാനായി സർജിക്കൽ ലൂപ്പുകളും മൈക്രോസ്കോപ്പും ഉപയോഗിച്ച് ചെയ്യുന്ന മോണയിലെ മൈക്രോ സർജറിയും ഇന്ന് നിലവിലുണ്ട്
(തിരുവനന്തപുരം ഗവൺമെന്റ് അർബൻ ദന്തൽ ക്ലിനിക്കിലെ കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റാണ് ലേഖകൻ)
Content Highlights: dental care for older people
Published: 20 Feb 2023, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented