നോമ്പ് തുറക്കുന്ന നേരത്ത് വിളമ്പാം രുചികരമായ കൂന്തള്‍ നിറച്ച് പൊരിച്ചത്.  വിഭവം പരിചയപ്പെടുത്തുന്നത് ഹലീമ ഫഫ്മി

To advertise here,

ആവശ്യമായ ചേരുവകള്‍

  • കൂന്തള്‍: 500 ഗ്രാം
  • തേങ്ങ ചിരവിയത്: അരമുറി
  • ഉള്ളി: രണ്ടെണ്ണം
  • പച്ചമുളക്: നാലെണ്ണം
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് : ഒരു ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ: 500 ഗ്രാം
  • കറിവേപ്പില: ആവശ്യത്തിന്
  • മുളകുപൊടി: ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍
  • ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: കൂന്തള്‍ നന്നായി വൃത്തിയാക്കിയശേഷം തലഭാഗം അരിഞ്ഞ് മാറ്റിവെക്കുക. കഴുകി വൃത്തിയാക്കിയ കൂന്തളില്‍നിന്ന് ചെറിയ കൂന്തള്‍ എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ചെറിയ കഷണങ്ങളാക്കിയ കൂന്തല്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, ചിരകിയ തേങ്ങ എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഈ മസാലക്കൂട്ട് പാകമാവുമ്പോള്‍ വാങ്ങിവെക്കുക. കഴുകി വൃത്തിയാക്കിവെച്ച കൂന്തളില്‍ ഈ മസാലക്കൂട്ട് നിറയ്ക്കുക. നേരത്തേ അരിഞ്ഞുവെച്ച കൂന്തളിന്റെ തലഭാഗം ടൂത്ത്പിക് കൊണ്ട് യോജിപ്പിക്കുക. ഇത് അപ്പച്ചെമ്പില്‍ വേവിക്കുക. വേവിച്ച കൂന്തള്‍ തണുത്തതിന് ശേഷം ഇതിലേക്ക് മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇത് അലങ്കരിച്ച് ചൂടോടെ കഴിക്കാം.