ഏറ്റവും അധികം ഇഡ്ഡലി കഴിക്കുന്നവരുള്ളത് ബെംഗളൂരുവില്ലെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. ലോക ഇഡ്ഡലി ദിനമായിട്ട് ആചരിക്കുന്ന മാര്‍ച്ച് 30-ന് മുന്നോടിയായി രാജ്യം മൊത്തത്തില്‍ നടത്തിയ സര്‍വേയാണ് ബെംഗളൂരുക്കാര്‍ എത്രത്തോളം ഇഡ്ഡലിയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണിച്ചത്. യൂബര്‍ ഈറ്റ്‌സ് എന്ന ഭക്ഷണ വിതരണ ആപ്പാണ് സര്‍വ നടത്തിയത്. 

To advertise here,

ബെംഗളൂരുവിന് പിന്നാലെ മുബൈ, ചെന്നൈ എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രാജ്യത്താകെ നിന്നുള്ള ഇഡ്ഡലി ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് സര്‍വേ ഫലങ്ങള്‍ കണക്കുകൂട്ടിയിരിക്കുന്നത്. വളരെ രസകരമായ ഫലങ്ങളാണ് യൂബര്‍ ഈറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യയില്‍ മാത്രമല്ല അങ്ങ് സാന്‍ ഫ്രാന്‍സിസ്‌കോയിലുമുണ്ട് ഇഡ്ഡലിക്ക് പിടി. ആഗോളതലത്തിലും ഇഡ്ഡലിപ്രേമികളുണ്ടെന്ന് തെളിയിക്കുകയാണ് യൂബര്‍ ഈറ്റ്‌സ്. സാന്‍ ഫ്രാന്‍സിസ്‌കോ, ലണ്ടന്‍, ന്യൂ ജേഴ്‌സി എന്നിവയാണ് ഇഡ്ഡലി ഓര്‍ഡര്‍ ചെയ്ത് പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച നഗരങ്ങള്‍. 

ഇഡ്ഡലി വളരെ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഡ്ഡലി പ്രഭാത ഭക്ഷണമായി കഴിക്കുന്നവരാണ്, പ്രത്യേകിച്ച് 7.30യ്‍ക്കും 11.30യ്‍ക്കും ഇടയ്‍ക്കുള്ള സമയങ്ങളിലാണ് കൂടുതല്‍ ഇഡ്ഡലി ഓര്‍ഡറുകള്‍ വന്നിട്ടുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ച് 10-നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇഡ്ഡലികള്‍ ഓര്‍ഡര്‍ ചെയ്‌യപ്പെട്ടത്. അതും മുബൈയില്‍. 110 എണ്ണം ഇഡ്ഡലികളാണ് ഒരാള്‍ മാത്രം അന്ന് ഓര്‍ഡര്‍ ചെയ്തത്.

ഇഡ്ഡലിയെക്കൂടാതെ ഒപ്പം കഴിക്കുന്ന ചട്ട്ണിയും സാമ്പാറും കുറച്ചധികം ചോദിക്കുന്നവരാണ് മിക്ക ഇന്ത്യക്കാരുമെന്നും സര്‍വേയില്‍ പറയുന്നത്. ജലജീരാ, മസാല ലസ്സി, ലൈം എന്നിവയും ഇഡ്ഡലിക്കൊപ്പം ഇന്ത്യാക്കാര്‍ കഴിക്കാറുണ്ട്. 

സ്ഥലങ്ങള്‍ മാറുന്നതിനനുസൃതമായി ഇഡ്ഡലിക്കൂട്ടുകളിലും വ്യത്യസ്തത കാണുന്നുണ്ട്. മുബൈയില്‍ തട്ടെ ഇഡ്ഡലിക്കാണ് ആവശ്യക്കാരേറെ എന്നാല്‍ ചെന്നൈയില്‍ റൈസ് ഇഡ്ഡലിക്കാണ് ഡിമാന്‍ഡ്. വെജി ഇഡ്ഡലി കഴിക്കുന്നവരാണ് ഡല്‍ഹി, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍. അതുപോലെ ഹൈദരാബാദില്‍ മസാല ഇഡ്ഡലിക്കുമാണ് ആവശ്യക്കാര്‍ അധികവും. 

Content Highlights: world idly day, Uber eats survey reveals bengaluru has most idly lovers in india