അടുക്കളയിലെ ഏറ്റവും കൂടുതൽ പെരുമാറുന്ന ഉപകരണങ്ങളിൽ ഒന്നാണ് പ്രഷർ കുക്കർ. പാത്രങ്ങൾപോലെ തന്നെ നിത്യേന ഉപയോഗിക്കുന്ന കുക്കറുകൾ മാറ്റാറായി എന്നതിൻ്റെ ലക്ഷണങ്ങൾ പലരും അവഗണിക്കാറുണ്ട്. സാധാരണ ഗതിയിൽ നിലവാരമുള്ള മോഡലുകൾ വർഷങ്ങളുടെ സേവനം നൽകാറുണ്ട്. എന്നാലും ഇവ മാറ്റാറായെന്നതിൻ്റെ ലക്ഷണങ്ങളും അവഗണിക്കരുത്.
പ്രഷർ കുക്കറിന്റെ എപ്പോൾ മാറ്റണം?
പ്രഷർ കുക്കറിന്റെ ആയുസ്സ് അതിന്റെ ബ്രാൻഡിനെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കും. പതിവായി വൃത്തിയാക്കുകയും ദിവസേന ഉപയോഗിക്കുകയും ചെയ്യുന്ന, അഞ്ച് വർഷം വരെ കുക്കറുകൾ നിലനിന്നേക്കാം. എങ്കിലും 10 വർഷത്തിൽ അധികം പഴക്കമുള്ളതും അമിതമായി ഉപയോഗിച്ചതുമായ കുക്കറുകൾ മാറ്റേണ്ടതുണ്ട്.
കേടുപാടുകളുടെ ലക്ഷണങ്ങളും
പ്രഷർ കുക്കറുകൾ പ്രവർത്തിക്കുന്ന ഉയർന്ന താപം കാരണം അവയ്ക്ക് കാലക്രമേണ കേടുപാടുകൾ സംഭവിക്കാം. കാലപ്പഴക്കം സുരക്ഷയിലും വൃത്തിയിലും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
- അപകടസാധ്യതകൾ: പഴകിയ സീലുകളും ഗാസ്‌ക്കറ്റുകളും ആവി പുറത്തേക്കുപോകാൻ കാരണമാവുകയും പാചകത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും പൊള്ളലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സുരക്ഷാ വാൽവ് തകരാറിലാകുന്നത് അമിത മർദത്തിനും അപകടങ്ങൾക്കും കാരണമാകും.
- കേടുപാടുകളുടെ ലക്ഷണങ്ങൾ: ഗാസ്‌ക്കറ്റുകൾ (വാഷർ) ഇടാതിരിക്കാനാവുക, അടപ്പ് അടയാതിരിക്കുക എന്നിവ സാധാരണയായി കാണുന്ന കേടുപാടുകളാണ്.
വൃത്തിയായി സൂക്ഷിക്കാം
- ഉപയോഗ ശേഷം ഉടൻ തന്നെ ചെറുചൂടുവെള്ളത്തിൽ വൃത്തിയാക്കാം.
- കുക്കറിന്റെ ഓരോ ഭാഗവും മറ്റുള്ളവയിൽ നിന്ന് വേർതിരിച്ച് വൃത്തിയാക്കുക.
- കട്ടിയുള്ള കറകൾ നീക്കം ചെയ്യാൻ ബേക്കിങ് പൗഡറും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിക്കാം.
- 12 മണിക്കൂറിൽ കൂടുതൽ ഭക്ഷണസാധനങ്ങളോ വെള്ളമോ മറ്റ് വസ്തുക്കളോ കുക്കറിൽ വെക്കാൻ പാടില്ല. പാചകം ചെയ്ത ഭക്ഷണം കുക്കറിൽ ഭക്ഷണം സൂക്ഷിക്കാതിരിക്കാം.
- ഈർപ്പം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ദുർഗന്ധം തടയാനും മൂടി ചെറുതായി തുറന്ന് വെച്ച് ഉണക്കി സൂക്ഷിക്കാം.
- വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും കുക്കർ പരിശോധിച്ച് അയഞ്ഞ സ്ക്രൂകൾ ഉണ്ടെങ്കിൽ മുറുക്കണം. വാഷറും വെയിറ്റും (പ്രഷർ റെഗുലേറ്റർ) പ്രത്യേക ശ്രദ്ധിക്കാം.
പുതിയ പ്രഷർ കുക്കർ വാങ്ങുമ്പോൾ:
- പ്രഷർ ഇൻഡിക്കേറ്ററുകളും സുരക്ഷാ വാൽവുകളുമുള്ള മോഡലുകൾ തിരഞ്ഞെടുക്കുക.
- കൂടുതൽ ഈടുനിൽപ്പിനും സുരക്ഷയ്ക്കുമായി സ്റ്റെയിൻലെസ് സ്റ്റീൽ കുക്കറുകൾ തിരഞ്ഞെടുക്കാം.
- വാറന്റി പരിശോധിച്ച് അംഗീകൃത കമ്പനികൾ തിരഞ്ഞെടുക്കുക.
Content Highlights: Learn the signs your pressure cooker needs replacement.
Published: 30 Sept 2025, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented