കൊച്ചി തൂശനിലയില്‍ ചോറിനൊപ്പം ആദ്യം നെയ്യും പരിപ്പും പിന്നെ സാമ്പാറും കാളനും രസവുമൊക്കെ വരവായി. ഇതിനിടയില്‍ അവിയലും തോരനും കൂട്ടുകറിയും തീയലും കിച്ചടിയും ഓലനും അച്ചാറും ഇഞ്ചിക്കറിയുമൊക്കെ അവരവരുടെ സ്ഥാനങ്ങളില്‍ കൃത്യമായി വന്നു കൊണ്ടിരിക്കും. ഊണ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പായസം, ഒടുവില്‍ പച്ചമോരിന്റെ സ്വാദില്‍ ഒരു ഫുള്‍സ്റ്റോപ്പ്. സദ്യ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ നാവിലൂറുന്ന രസത്തിന്റെ സാക്ഷാത്കാരമാണ് ഓരോ വിഷുവും. ഓണസദ്യയുടെ അത്ര ആരാധകരില്ലെങ്കിലും ഹോട്ടലുകളില്‍ സദ്യക്ക് തിരക്കേറുന്ന ദിനമാണ് ഓരാരോ വിഷുവും. ഡൈന്‍ ഔട്ട് എന്ന സംസ്‌കാരത്തിലേക്ക് കൂടുമാറിയ മലയാളിയുടെ ആഘോഷമുഖം തന്നെയാണ് ഈ വിഷുക്കാലവും വരച്ചിടുന്നത്.
സദ്യയോ, ഡൈന്‍ ഔട്ടാകാം
ആഘോഷവേളകളില്‍ ഡൈന്‍ ഔട്ട് എന്ന മലയാളിയുടെ ഇഷ്ടം ഇത്തവണത്തെ വിഷു സദ്യ ബുക്കിങ്ങുകളിലും തെളിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നാണ് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഫര്‍സിന്‍ റഷീദ് പറഞ്ഞത്. 'കഴിഞ്ഞ വിഷുവിന് ഉച്ചയ്ക്ക് സദ്യകഴിക്കാന്‍ 150 ലേറെപ്പേര്‍ ഞങ്ങളുടെ ഹോട്ടലില്‍ എത്തിയിരുന്നു. ഇത്തവണ 200-ഓളം പേരെങ്കിലും എത്തുമെന്നാണ് തുടക്കത്തിലെ ബുക്കിങ്ങുകള്‍ സൂചിപ്പിക്കുന്നത്. 32 വിഭവങ്ങള്‍ അണിനിരത്തിയ സദ്യയാണ് ഇത്തവണ ഞങ്ങള്‍ ഒരുക്കുന്നത്. അതിനു പുറമേ പാലടയും പരിപ്പ് പ്രഥമനും കരിക്കുപറയസവും പാല്‍പ്പായസവും മുളയരി പായസവും ഗോതമ്പുപായസവും വിഷു സ്‌പെഷ്യലായി വരുന്നുണ്ട്. ആളുകള്‍ പുറത്തുപോയി ഭക്ഷണംകഴിക്കുന്ന രീതി ഏറെയുള്ള നമ്മുടെ നാട്ടില്‍ വിഷുവിന് സദ്യയും പുറത്താകുന്ന രീതിക്ക് മാറ്റമില്ല. പലരും ഇത്രയധികം വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കേണ്ടതില്ലല്ലോയെന്ന് വിചാരിച്ചാകും സദ്യകഴിക്കാന്‍ ഡൈന്‍ ഔട്ട് എന്ന രീതി സ്വീ കരിക്കുന്നത്.' ഫര്‍സീന്‍ പറയുന്നു.
ടേക് എവേയും ഓക്കെ
ഡൈന്‍ ഔട്ട് സദ്യയുടെ സ്വാദുനിറയുന്ന വിഷുനാളില്‍ ടേക് എവേ രീതിയും ഏറി വരുന്നുണ്ടെന്നതിന് ഇത്തവണത്തെ വിഷുവും അടിവരയിടുന്നുണ്ടെന്നാണ് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലെ ഫുഡ് ആന്‍ഡ് ബെവറജസ് ഡയാക്ടര്‍ ശ്യാംജിത്ത് വേണുഗോപാല്‍ പറയുന്നത്.
'ഓണംപോലെ ഇത്തവണത്തെ വിഷു സദ്യയും ഞങ്ങള്‍ നാലുനാള്‍ മുന്നേ തുടങ്ങി. സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഒരുമിച്ചുവന്ന് സദ്യകഴിക്കാന്‍ വിഷുനാളില്‍ പറ്റ ണമെന്നില്ല. അങ്ങനെയുള്ളവരുടെ സംഗമമാ യിട്ടാണ് നാലുനാള്‍ മുന്നേ വിഷുസദ്യ ഒരുക്കുന്നത്. ഇത്തവണത്തെ റംസാന്‍ കാലത്ത് കഴി ഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ ധനയാണ് ഞങ്ങള്‍ക്കുണ്ടായത്. ഇത്തവണത്തെ വിഷുവിനും ഇതുപോലെതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാരണം ആളുകളുടെ ഭക്ഷണരീതി അത്രമേല്‍ മാറിക്കഴിഞ്ഞു. ഡൈന്‍ ഔട്ടിനൊപ്പം ടേക് എവേ രീതികളും ഏറിവ രുകയാണ്. ഇത്തവണയും ടേക് എവേ വിഷുസദ്യ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നല്ല പ്രതികരണങ്ങളാണ് തുടക്കംമുതല്‍ അതിന് ലഭിക്കുന്നത്.' ശ്യാംജിത്ത് പറയുന്നു.
റിസ്‌കുണ്ട്, ടെന്‍ഷനും
സദ്യതേടി ആളുകള്‍ കൂടുതലായി വീടിനു പുറത്തേക്ക് ഇറങ്ങുന്നകാലം വന്നത് ഹോട്ടലുകാരെ സംബന്ധിച്ച് ടെന്‍ഷന്റെയും റിസ്‌കിന്റെയും ലോകമാണ് സൃഷ്ടിക്കുന്നതെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ പറയുന്നത്. 'ഇത്തവണയും ഞങ്ങളുടെ അസോസിയേഷന്റെ കീഴിലുള്ള ഹോട്ടലുകളില്‍ നല്ല രീതിയില്‍ തന്നെ വിഷുസദ്യയുടെ ബുക്കിങ് വരുന്നുണ്ട്. 180 രൂപ മുതല്‍ 600 രൂപ വരെയാണ് പല ഹോട്ടലുകാരും സദ്യക്കായി ഈടാക്കുന്നത്. സദ്യയുടെ ബുക്കിങ് കുടിവരുന്നതോടെ ഹോട്ടലുകാര്‍ക്ക് റിസ്‌കും ടെന്‍ഷനും കൂടിവരുന്നുവെന്നതാണ സത്യം. കുറഞ്ഞത് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പെങ്കിലും എല്ലായിടത്തും സദ്യ എത്തിക്കണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരുപതോ മുപ്പതോ ഐറ്റങ്ങള്‍ പാക്ക് ചെയ്ത് നിശ്ചിതസമയത്തിനകം എത്തിച്ചില്ലെങ്കില്‍ ആളുകള്‍ പ്രശ്‌നമുണ്ടാക്കും. അതില്ലാതെ എല്ലായിടത്തും സദ്യ കൃത്യസമയത്ത് എത്തിക്കാനാണ് ഓരോ റസ്റ്ററന്റ് ഉടമയും
നെട്ടോട്ടമോടുന്നത്. വിഷുസദ്യ കെങ്കേമമാക്കാന്‍ ഇത്തവണയും ഞങ്ങളെല്ലാം റെഡിയാണ്.' ജയപാല്‍ പറയുന്നു.
Content Highlights: Vishnu Sadya bookings surge! Hotels see increased dine-in and takeaway orders
Published: 12 Apr 2025, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented