
ചലച്ചിത്രതാരങ്ങളായ രശ്മികാ മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹവിശേഷങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ നിറയെ. വ്യാഴാഴ്ച ഉദയ്പുരിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആന്ധ്ര -കൊടവ ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ വിരുന്നിലെ ഭക്ഷണവിഭവങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് രാവിലെ ചടങ്ങ് നടന്നത്. രശ്മികയുടെ കുടുംബത്തിന്റെപരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകൾ വൈകീട്ട് നടന്നു. ശേഷം ഏകദേശം 25 വിഭവങ്ങളുള്ള ദക്ഷിണേന്ത്യൻ വിരുന്നായിരുന്നു ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരു കുടുംബങ്ങളുടെയും പാരമ്പരാഗത ഭക്ഷണങ്ങൾ വിവാഹവിരുന്നിലെ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. തെലങ്കാന-ആന്ധ്ര, കൊടവ ഭക്ഷണങ്ങളായിരുന്നു വിരോഷ് വിവാഹത്തിലെ ഹൈലൈറ്റ്.
നാട്ടുക്കോടി പുലുസു, ഹൈദരാബാദി ദം ബിരിയാണി, ഗാരെലു, പപ്പു, പച്ചി പുലുസു, ഗോംഗുര ചട്ണി, കേഡ് റൈസ് തുടങ്ങിയ ക്ലാസിക് വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ വാഴയിലയിലാണ് വിളമ്പിയത്.
രശ്മിക മന്ദാനയുടെ കൊടവ ശൈലിയിൽ നിന്ന്, കടംബുട്ടു, നൂൽപുട്ട്, മുളയരി കറി, പന്തി കറി എന്നിവ വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് പ്രദേശങ്ങളിലെയും രുചികൾ പങ്കിട്ട് ഒരുക്കിയ വിവാഹവിരുന്ന് പാരമ്പര്യത്തിൽ അധിഷ്ഠിതമായി അവതരിപ്പിച്ചത് വിരോഷ് വിവാഹത്തെ വ്യത്യസ്തമാക്കി.
രുചികരമായ മധുരപലഹാരങ്ങളും പാനീയങ്ങളും വിരുന്നിലുണ്ടായിരുന്നു. മൈസൂർ പാക്ക്, രസമലായ്, ഗുലാബ് ജാമുൻ, പായസം എന്നിവ പോലുള്ള മധുരമുള്ള വിഭവങ്ങളും ആഘോഷവേളയിൽ അതിഥികൾക്ക് ഉന്മേഷം നൽകുന്നതിനായി ഇളനീരും മോരും വിതരണം ചെയ്തിരുന്നു.
വിരുന്നിന് മുന്നോടിയായി ദമ്പതികൾ അതിഥികൾക്കായി ഒരു ജാപ്പനീസ് വിരുന്ന് നടത്തിയിരുന്നുവെന്നാണ് വിവരം. ഫെബ്രുവരി 23, 24 തീയതികളിലെ മറ്റ് ആഘോഷങ്ങളിൽ പാനീയങ്ങളോടുകൂടിയ പൂൾ വോളിബോൾ, 'VIROSH പ്രീമിയർ ലീഗ്' എന്ന പേരിൽ സൗഹൃദ ക്രിക്കറ്റ് മത്സരം എന്നിവ ഉൾപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 24-നാണ് റിസോർട്ടിൽ സംഗീത് സംഘടിപ്പിച്ചത്. തുടർന്ന് ഫെബ്രുവരി 25-ന് ഹൽദി, മെഹന്തി ചടങ്ങുകൾ നടന്നു. രശ്മിക തന്റെ ഹൽദി ലഞ്ച് ടേബിളിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
Content Highlights: Discover the lavish 25-dish South Indian & Kodava food menu from Vijay Deverakonda & Rashmika Mandanna's Udaipur wedding.
Published: 27 Feb 2026, 03:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented