ബോളിവുഡിലെ സൂപ്പര്‍ താരദമ്പതികളാണ് വിക്കി വിക്കി കൗശലും കത്രീന കൈഫും. ഇരുവരും ഇന്‍സ്റ്റാഗ്രാമിലും മറ്റും പങ്ക് വെയ്ക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ സംബന്ധിച്ച ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണി വിക്കി. 

To advertise here,

'കോന്‍ ബനേഗാ കരോര്‍പതി' എന്ന ടി.വി ഷോയ്ക്കിടെയായിരുന്നു വിക്കിയുടെ പ്രതികരണം. 2017-ല്‍ മിസ് വേള്‍ഡായ മാനുഷി ചില്ലറിനെയും ഒപ്പം കാണാം. കല്യാണത്തിനുള്ള മെനു ആരാണ് തയ്യാറാക്കിയതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 

"ഡിന്നര്‍ മെനു തയ്യാറാക്കിയത് മറ്റാരുമല്ല, സാക്ഷാല്‍ കത്രീന കൈഫാണ്", വിക്കി പ്രതികരിച്ചു. ബ്രേക്ക് ഫാസ്റ്റ് മെനു തന്റെ ചുമതലയായിരുന്നെങ്കിലും ഡിന്നര്‍ മെനു തയ്യാറാക്കിയത് കത്രീന തന്നെയാണെന്നും വിക്കി കൂട്ടിച്ചേര്‍ത്തു. ചോള ബട്ടൂര, ആലൂ പറാത്ത പോലുള്ളവയാണ് ബ്രേക്ക് ഫാസ്റ്റിന് ഉള്‍പ്പെടുത്തിയിരുന്നത്. 

'ദി ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി' എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് താരങ്ങളെത്തിയത്.

ഡിസംബര്‍ ആറിനായിരുന്നു വിക്കിയുടെയും കത്രീനയുടെയും വിവാഹം. സെപ്റ്റംബര്‍ 22-ന് പുറത്തിറങ്ങുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി' ആണ് വിക്കിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സാം ബഹദൂര്‍ പോലുള്ള ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളുടെ പട്ടികയിലുളളത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് കത്രീന കൈഫ്.