ന്യൂഡല്‍ഹി: മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍.
നവംബര്‍ 14 വരെയുള്ള കണക്കനുസരിച്ച്, തക്കാളിയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 52.35 രൂപയായിരുന്നു. ഒക്ടോബര്‍ 14-ന് കിലോയ്ക്ക് 67.50 രൂപ ഉണ്ടായിരുന്നതില്‍ നിന്നാണ് ഈ കുറവുണ്ടായിരിക്കുന്നത്.
ഡല്‍ഹിയിലെ മൊത്തവിപണയില്‍ 50 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയിലെ ആസാദ്പുര്‍ മാര്‍ക്കറ്റില്‍ ക്വിന്റലിന് 5883 രൂപ ഉണ്ടായിരുന്നത് 2969 രൂപ ആയെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ മറ്റു പ്രധാന മാര്‍ക്കറ്റുകളിലും സമാനമായ വിലയിടിവാണ് ഉണ്ടായിട്ടുള്ളത്.
2022-23 വര്‍ഷത്തില്‍ 204.25 ലക്ഷം ടണ്ണാണ് രാജ്യത്തെ തക്കാളി ഉത്പാദനം. ഇതില്‍ നിന്ന് നാലു ശതമാനം വര്‍ധനയോടെ 2023-24ല്‍ 213.20 ലക്ഷം ടണ്‍ തക്കാളി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും നീണ്ടുനിന്ന മഴ വിളകളെ ബാധിച്ചതാണ് ഒക്ടോബറിലെ വിലക്കയറ്റത്തിന് കാരണം. എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വരവോടെ വിതരണം മെച്ചപ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
അനുകൂലമായ കാലാവസ്ഥ ഇപ്പോള്‍ ഉള്ളതിനാല്‍ തക്കാളി വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.
Content Highlights: Tomato retail prices fell over 22% in a month to ₹52.35 per kg due to improved supply.
Published: 17 Nov 2024, 06:03 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented