എണ്ണക്കടികളോടും പലഹാരങ്ങളോടും കൊതി തോന്നുന്നത് സ്വാഭാവികമാണ്. അമിതവണ്ണത്തിലേക്ക് നയിക്കുമെന്നതാണ് പലരേയും നാവിന് രുചിയേറിയ ഈ ഭക്ഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി,കുറ്റബോധമില്ലാതെ ജങ്ക്ഫുഡ് കഴിക്കാനുള്ള വഴികളേക്കുറിച്ച് പങ്കുവെക്കുകയാണ് ലൈഫ് സ്റ്റൈല്‍ കോച്ചായ അമിത ത്രിപാഠി.
ശരീരത്തിന് ആവശ്യമായ വിറ്റമിനുകളോ പോഷകങ്ങളോ മിനറലുകളോ അടങ്ങാത്ത എന്നാല്‍ കൊഴുപ്പിൻ്റെ അതിപ്രസരമുള്ള ഭക്ഷണത്തേയാണ് പൊതുവേ 'ജങ്കായി' കാണുന്നത്. ജങ്ക് ഫുഡ് കഴിച്ചാലും അമിതവണ്ണത്തിലേക്ക് ശരീരം പോകാതിരിക്കാന്‍ പാലിക്കേണ്ട അഞ്ചു കാര്യങ്ങളേക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്.
വ്യായാമം എന്ന ഉദ്ദേശത്തോടെയല്ലാതെ ചെയ്യാനാകുന്ന, എന്നാല്‍ ശരീരത്തിലെ കലോറികളെ എരിച്ചു കളയാനാകുന്ന ചിലകാര്യങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തലാണ് ഇതില്‍ ആദ്യത്തേത്. ഇത് നോണ്‍ എക്‌സര്‍സൈസ് ആക്റ്റിവിറ്റി തെര്‍മോജെനെസിസ് ( NEAT) എന്നറിയെടുന്നു. നിൽക്കുന്നതും നടക്കുന്നതും NEAT ആയാണ് കണക്കാക്കുന്നത്. ദിവസ്സേന 8000 അടിയെങ്കിലും നടക്കുമെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ഇവര്‍ പറയുന്നു. സാഹചര്യം അനുവദിക്കുകയാണെങ്കില്‍ ലിഫ്റ്റിനു പകരം സ്റ്റെപ് ഉപയോഗിക്കുന്നതും ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
വെറും വയറ്റില്‍ ജങ്ക് ഫുഡ് കഴിക്കില്ലെന്ന് ഉറപ്പു വരുത്താറുണ്ടെന്നതാണ് ഇതില്‍ രണ്ടാമത്തേത്. പഞ്ചസാരയുടെ അളവ് കൂടിയ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ശരീരത്തില്‍ കൊഴുപ്പ് തങ്ങി നില്‍ക്കാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു.
നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വെറും വയറ്റില്‍ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയാണ് ഒരു ദിവസത്തിൽ ആദ്യം ചെയ്യേണ്ടതെന്നും ഇവര്‍ പറയുന്നു. ബോഡി ട്രെയിനിങ്ങാണ് മറ്റൊരു മാര്‍ഗ്ഗം. ശരീരത്തിന് ആവശ്യമായ വ്യായാമം ജിമ്മില്‍ പോകാതെ തന്നെ ചിലപ്പോൾ നൽകാനാകും. സ്‌ക്വാട്ട്‌സും പുഷ് അപ്‌സും ചെയ്യുന്നതിലൂടെയും ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെയുള്ള അമിത വണ്ണത്തെ ഒരു പരിധിവരെ തടയാനായേക്കും.
ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെയുണ്ടായേക്കാവുന്ന ശരീരത്തിലെ ഇന്‍സുലിന്‍ വര്‍ധന അരിയാഹാരങ്ങളും നാരടങ്ങിയ ഭക്ഷണവും കഴിച്ച് ക്രമീകരിക്കാമെന്നതാണ് മറ്റൊരു മാര്‍ഗ്ഗം. പിസ്സ കഴിക്കുകയാണെങ്കില്‍ സാലഡ് പോലുള്ള പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കാനും വിട്ടുപോകരുതെന്നതാണ് അമിത പറയുന്നത്.
വെള്ളമാണ് മറ്റൊരു പ്രധാനകാര്യം. നിര്‍ജലീകരണം ദഹനത്തെയും ബാധിക്കും. അതിനാല്‍ കൃത്യമായി രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വീഡിയോയിൽ പറയുന്നു.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യുട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: 5 Tips to Avoid Weight Gain After Junk Food
Published: 09 Apr 2025, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented