ദിവസവും നിരവധി ഫുഡ് വീഡിയോകളാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. വിചിത്രമായ പാചകപരീക്ഷണങ്ങള്‍, വ്യത്യസ്തതരം പാചകങ്ങള്‍ എന്നിവയൊക്കെയാണ് പെട്ടെന്ന് വൈറലാകുന്നത്. സ്ട്രീറ്റ് ഫുഡ് വീഡിയോകള്‍ക്കും വലിയ ആരാധകരാണുള്ളത്. ചില പരീക്ഷണങ്ങള്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്.
നമ്മുടെ വഴിയോര കച്ചവടങ്ങളില്‍ വളരെ പ്രചാരത്തിലുള്ളതാണ് കുലുക്കി സര്‍ബത്ത്. അടുത്തകാലം കൊണ്ടാണ് ഇതിനിത്ര ജനപ്രീതി ലഭിക്കുന്നത്. പലതരത്തിലുള്ള കുലുക്കി സര്‍ബത്തുകള്‍ കേരളത്തിലെ വഴിയോരങ്ങളിലെല്ലാം തന്നെ ലഭ്യമാണ്. അതിന്റെ പേര് പോലെ തന്നെ തയ്യാറാക്കുന്ന രീതിയുമാണ് ഇതിനെ ഇത്രയും ശ്രദ്ധ നേടിക്കൊടുത്തത്.
എന്നാല്‍ ഇപ്പോഴിതാ ഒരു ഫുഡ് വ്‌ളോഗര്‍ പകര്‍ത്തിയ, കേരളത്തില്‍ നിന്നുള്ള കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്ന യുവാവാണ് വീഡിയോയിലെ താരം. ചില്ല് ഗ്ലാസില്‍ ജ്യൂസിനുള്ള ചേരുവകള്‍ ചേര്‍ത്ത് കുലുത്തി സര്‍ബത്താക്കി മാറ്റുകയാണ് അയാള്‍ ചെയ്യുന്നത്.
ചില്ല് ഗ്ലാസിന് മുകളില്‍ സ്റ്റീല്‍ ഗ്ലാസ് ചേര്‍ത്ത് വെച്ച് ലോക്ക് ചെയ്ത ശേഷം പ്രത്യേക കൈവഴക്കത്തോടെ താഴേയ്ക്കും മുകളിലേയ്ക്ക് എറിയുന്നത് വീഡിയോയില്‍ കാണും. ഒരു കൈയ്യില്‍ നിന്നും മറ്റൊരു കൈയ്യിലേയ്ക്ക് ഗ്ലാസ് എറിഞ്ഞിടുമ്പോള്‍ താഴെ വീഴുമോയെന്ന് ആശങ്ക കാണുന്നവര്‍ക്ക് തോന്നും.
എങ്കിലും അനായാസം അയാള്‍ തന്റെ പണി പൂര്‍ത്തിയാക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ഈ അഭ്യാസമൊക്കെ കഴിയുമ്പോള്‍ ഗ്ലാസ് ബാക്കിയുണ്ടാകുമോയെന്നാണ് പലരുടേയും ആശങ്ക. ഈ ഗ്ലാസിനാണ് ജ്യൂസിനേക്കാള്‍ പ്രാധാന്യം, മിക്‌സി കണ്ടുപിടിക്കും മുന്‍പ് ഇങ്ങനെയാകും ജ്യൂസുണ്ടാക്കിയിരുന്നത് തുടങ്ങി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
Content Highlights: street food,street vendor,kulukki surbath,juice,food
Published: 16 Aug 2023, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented