ഭക്ഷണരീതിയും ചര്‍മ്മത്തിന്റെ ആരോഗ്യവുമായി വലിയ രീതിയില്‍ ബന്ധപ്പെട്ടുനില്ക്കുന്നു. ഭക്ഷണശീലം നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും നിര്‍ണയിക്കും. ചിലതരം ഭക്ഷണം കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യതയെ ഇരട്ടിപ്പിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം.മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ചോക്ലേറ്റ് പ്രിയരാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. ചോക്ളേറ്റ് പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. പരമാവധി ചോക്ളേറ്റ് ഒഴിവാക്കുന്നത് മുഖക്കുരു വരുന്നത് തടയാന്‍ കഴിയും.
എരിവുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് നല്ലതല്ല. ശരീരം അമിതമായി ചൂടാകുമ്പോള്‍, അത് വിയര്‍പ്പിലേക്ക് നയിച്ചേക്കാം, ഇത് സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. അതിനാല്‍ എരിവുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നത് ഗുണം ചെയ്യും.
പാലും പാലുത്പ്പന്നങ്ങളും പരമാവധി ഒഴിവാക്കുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. ഇവ ഇന്‍സുലിന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തില്‍ എണ്ണ ഉത്പാദനം കൂട്ടുകയും ചെയ്യുന്നതുകൊണ്ടാണ് മുഖക്കുരു കൂടുന്നത്.ചര്‍മ്മത്തിലെ എണ്ണ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളും പാലില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്രീം, ചീസ്, ബട്ടര്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നത് ഗുണം ചെയ്യും.
പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അധികമുള്ള ആഹാരപദാര്‍ത്ഥങ്ങളും മുഖക്കുരു വരുത്തും. ഇത്തരം ആഹാരങ്ങള്‍ ഉയര്‍ന്ന അധികം കഴിക്കുമ്പോള്‍, അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കൂട്ടി ഇന്‍സുലിന്‍ ഉത്പാദനം കൂട്ടും.
ഇത് ചര്‍മ്മത്തിലെ ഗ്രന്ഥികളിലെ എണ്ണ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഈ അധിക എണ്ണ മൂലം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു വരുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ച പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
സോയ കഴിക്കുന്നത് മുഖക്കുരു വരുന്നതിന് കാരണമാണ്. സോയയിലെ ചില ഘടകങ്ങള്‍ ചര്‍മ്മത്തില്‍ എണ്ണയുടെ അമിതമായ ഉത്പാദനത്തിന് ഇടയാക്കും. ഇത് പിന്നീട് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: acne,pimples,food,Dairy products,chocolate
Published: 17 May 2023, 10:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented