പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഡിസംബർ 31-ന് വൈകുന്നേരം മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ തത്സമയ വിവരങ്ങൾ പങ്കുവെച്ചാണ് സ്വിഗ്ഗി ഇന്ത്യക്കാരുടെ പുതുവത്സര രുചികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

To advertise here,

പതിവുപോലെ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ ബിരിയാണി തന്നെയാണ് പുതുവത്സര രാത്രിയിലെ താരം. ഡിസംബർ 31-ന് വൈകീട്ട് ഏഴരയ്ക്ക് മുമ്പുതന്നെ സ്വിഗ്ഗിയിലൂടെ 218993 ബിരിയാണികൾ ഓർഡർ ചെയ്യപ്പെട്ടു. 

മറ്റ് വിഭവങ്ങൾ

  • ബർഗറുകൾ: ബിരിയാണിക്ക് പിന്നാലെ ബർഗറുകൾക്കും ആവശ്യക്കാരേറെയായിരുന്നു. വൈകുന്നേരത്തോടെ 90000-ത്തിലധികം ബർഗറുകൾ ഓർഡർ ചെയ്യപ്പെട്ടു.
  • മധുരപലഹാരങ്ങൾ: മധുരപലഹാരങ്ങളുടെ പട്ടികയിൽ ഗുലാബ് ജാമുൻ ഒന്നാമതെത്തി. 46627 ഗുലാബ് ജാമുൻ ഓർഡറുകളാണ് സ്വിഗ്ഗി രേഖപ്പെടുത്തിയത്. കൂടാതെ 7,573 പേർ ഗാജർ കാ ഹൽവയും ഓർഡർ ചെയ്തു.
  • ചായ: ആഘോഷങ്ങൾക്കിടയിലും ഇന്ത്യക്കാർ തങ്ങളുടെ പ്രിയപ്പെട്ട ചായയെ കൈവിട്ടില്ല. രാത്രി വൈകി മാത്രം 29,618 കപ്പ് ചായ ഓർഡർ ചെയ്യപ്പെട്ടു.

9.3 കോടി ബിരിയാണി, 29 ലക്ഷം കപ്പ് ചായ; ഇന്ത്യക്കാരുടെ ഓർഡറിൽ സ്വിഗ്ഗിക്ക് ഹാപ്പി 2025

ആഘോഷങ്ങൾക്കിടയിലും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരും കുറവല്ല. ബെംഗളൂരുവിൽ മാത്രം 1,927 പേർ സാലഡുകൾ ഓർഡർ ചെയ്തത് ശ്രദ്ധേയമായി.