വെയിലേറ്റ് തളർന്നിരിക്കുമ്പോൾ ജ്യൂസെന്ന് കേട്ടാൽത്തന്നെ ഉള്ളൊന്ന് കുളിരും. പക്ഷേ, ജ്യൂസ് എന്ന പേരിൽ കുപ്പിയിലും കാനിലും കിട്ടുന്നവയും നിറങ്ങൾചേർത്ത തണുത്ത പാനീയങ്ങളും ജ്യൂസുകളേ അല്ല.

To advertise here,

ജ്യൂസ് കുടിക്കുമ്പോൾ കടുത്ത തണുപ്പും കടുത്ത മധുരവും ഒഴിവാക്കണം. ആദ്യം ആശ്വാസം തോന്നുമെങ്കിലും ഇവ രണ്ടും ദാഹവും ക്ഷീണവും കൂട്ടുന്നതാണ്. വെയിലുകൊണ്ട് നടന്നുകയറി തണുത്തവെള്ളം കുടിക്കുന്നത് ചൂടായ ദോശക്കല്ലിൽ വെള്ളമൊഴിക്കുന്നതുപോലെയാണ് ശരീരത്തിനനുഭവപ്പെടുകയെന്ന് ഡോക്ടർമാർ പറയുന്നു.

ഡ്യൂപ്ലിക്കേറ്റ് ജ്യൂസുകളിൽ അര ലിറ്ററിൽത്തന്നെ പത്ത് ടീസ്പൂൺവരെ പഞ്ചസാരയുണ്ട്. കഫീെന്റ അളവും കൂടുതലാണ്. ഇതുമൂലം ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടും. യാതൊന്നും ചേർക്കാതെ നല്ല പഴച്ചാർമാത്രം കുടിക്കുന്നത് ഗുണംചെയ്യും. സംഭാരവും ഇളനീരുമാണ് വേനൽക്കാലത്ത് ഗുണംചെയ്യുന്ന പാനീയങ്ങളിലെ സൂപ്പർ സ്റ്റാറുകൾ.