കരിമ്പ് ഇല്ലാതെ തന്നെ പഞ്ചസാര നിർമിക്കാനാകുന്ന കണ്ടുപിടിത്തലുമായി ഗവേഷകർ. മെഥനോളിൽ നിന്ന് പഞ്ചസാര നിർമ്മിക്കുന്നതിനുള്ള സാങ്കേതികത്വം ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ബയോട്രാൻസ്ഫോർമേഷൻ സംവിധാനം ഉപയോഗിച്ച്, കാർബൺ ഡൈ ഓക്സൈഡ് ഭക്ഷണമാക്കി മാറ്റാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ടിയാൻജിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ബയോടെക്നോളജിയിലെ ഗവേഷകരാണ് ഗവേഷണത്തിനു പിന്നിൽ. വ്യാവസായിക മാലിന്യങ്ങളിൽ നിന്നോ കാർബൺ ഡൈ ഓക്സൈഡിൽ നിന്നോ ഉൽപ്പാദിപ്പിക്കപ്പെടുന്ന ലോ-കാർബൺ കെമിക്കലായ മെഥനോളിൽ നിന്ന് സുക്രോസ് (പഞ്ചസാര) ഉത്പാദിപ്പിക്കാനുള്ള ഇൻ വിട്രോ ബയോട്രാൻസ്ഫോർമേഷൻ (ivBT) സംവിധാനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
CO2-നെ ഭക്ഷണമോ രാസവസ്തുക്കളോ ആക്കി മാറ്റുന്നത്, പരിസ്ഥിതി പ്രശ്നങ്ങളും ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സഹായിക്കുമെന്ന് സയൻസ് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാർബൺ ഡൈ ഓക്സൈഡിനെ മെഥനോളാക്കി മാറ്റുന്നതിനുള്ള 2021-ലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് ടിയാൻജിൻ ഗവേഷകർ ഈ സംവിധാനം വികസിപ്പിച്ചത്.
പരമ്പരാഗത രീതികളെ അപേക്ഷിച്ച് കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ സുക്രോസിനു പുറമേ, അന്നജവും (സ്റ്റാർച്ച്) ഉത്പാദിപ്പിക്കാനാകും.
Content Highlights: Chinese researchers have developed a groundbreaking method to produce sugar from methano
Published: 19 Jul 2025, 12:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented