ദക്ഷിണ കൊറിയക്കാർ നൂറ്റാണ്ടുകളായി അവരുടെ ഭക്ഷണത്തിൽ പട്ടിയിറച്ചി ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1,100 ഫാമുകളിലായി 5,70,000 നായകളെയാണ് കൊറിയയിൽ വളർത്തുന്നത്. 1,600 റസ്റ്റോറന്റുകളാണ് മാംസം ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷമാണ് ദക്ഷിണ കൊറിയൻ പാർലമെന്റ് പട്ടിയിറച്ചി നിരോധിക്കുന്ന ബിൽ പാസാക്കിയത്. മൃഗസംരക്ഷണത്തോടുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉൾക്കൊണ്ടാണ് നീക്കം.
എന്നാൽ, പട്ടിയിറച്ചി വിറ്റ് ജീവിച്ചിരുന്നവർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇപ്പോൾ. കർഷകർക്ക് 2027 ഫെബ്രുവരി വരെയാണ് സമയം നൽകിയിരിക്കുന്നത്.പട്ടികളെ വിൽക്കാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കർഷകർ. പണം തിരിച്ചടയ്ക്കാൻ കഴിയാതെ പലരും കടത്തിൽ മുങ്ങിയിരിക്കുകയാണെന്നും പുതിയ ജോലി കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
കർഷകരിൽ വിൽപനയ്ക്കുള്ള 600 നായകളെ വരെ ഒഴിപ്പിക്കാനാകാതെ പ്രതിസന്ധിയിലായവരുണ്ട്. 18 മാസത്തിനുള്ളിൽ നായകളെ ഒഴിപ്പിച്ചില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടിവരും.പട്ടിയിറച്ചി നിരോധനം പാസായെങ്കിലും ബാക്കിയുള്ള നായ്ക്കളെ എങ്ങനെ രക്ഷിക്കണമെന്ന കാര്യത്തിൽ സർക്കാരും സംഘടനകളും ഇപ്പോഴും ഉത്തരം നൽകുന്നില്ലെന്നാണ് ആരോപണം.
കൊറിയക്കാരും പട്ടിയിറച്ചിയും
വേനൽക്കാലത്ത് ശാരീരിക കരുത്ത് വർധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാർ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തിൽ കയറിട്ടുതൂക്കിയും വൈദ്യുതാഘാതമേൽപ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്. ഇതും പലരെയും മാംസം കഴിക്കുന്നതിൽനിന്ന് പിന്നോട്ടടിപ്പിച്ചു.
സോൾ ആസ്ഥാനമായി മൃഗക്ഷേമ അവബോധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ സർവേയിൽ പ്രതികരിച്ച 94 ശതമാനം പേരും കഴിഞ്ഞവർഷം പട്ടിമാംസം ഉപയോഗിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഭാവിയിൽ പട്ടിമാംസം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് 93 ശതമാനം പേരും പറഞ്ഞു.
Content Highlights: South Korea`s ban on dog meat leaves farmers struggling.
Published: 26 Jun 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented