സ്ക്രീനിൽ നല്ല ഭക്ഷണത്തിന്റെ വീഡിയോ കാണുമ്പോൾ അതൊന്ന് രുചിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ഓൺലൈൻ വഴി ഭക്ഷണം വാങ്ങുന്ന സമയം രുചിനോക്കിയിട്ട് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാൽ, അക്കാലം വിദൂരമല്ല.
ഭക്ഷണ-പാനീയങ്ങളുടെ രുചികൾ പുനർനിർമിക്കാനും ഞൊടിയിടയിൽ അത് വിദൂര സ്ഥലങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന ഉപകരണമായ 'ഇ-ടേസ്റ്റി'ന് രൂപം നൽകിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഉപ്പ്, മധുരം, കയ്പ്പ്, പുളി, പിന്നെ ഉമാമി എന്നറിയപ്പെടുന്ന പ്രത്യേകതരം രുചി എന്നിവയെ തിരിച്ചറിയാനും പുനർനിർമിക്കാനും കഴിയുന്ന ഉപകരണമാണ് ഇ-ടേസ്റ്റ്.
അഞ്ച് പ്രത്യേകതരം പദാർഥങ്ങളുപയോഗിച്ചാണ് ഉപകരണം നമ്മുടെ നാവിൽ രുചിയെത്തിക്കുന്നത്. ഓൺലൈൻ ഷോപ്പിങ്, വീഡിയോ ഗെയിമുകൾ, ഭാരം നിയന്ത്രിക്കൽ മുതൽ ആരോഗ്യരംഗത്തുവരെ ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണ് ഇ-ടേസ്റ്റ്. മറ്റ് രുചികളെയെല്ലാം മനസ്സിലാക്കാൻ കഴിയുമെങ്കിലും എരിവിനെ കീഴടക്കാൻ ഇതിനിതുവരെ കഴിഞ്ഞിട്ടില്ല. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Scientists Develop Device That Makes Taste Food Virtual Reality
Published: 03 Mar 2025, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented