
ജപ്പാനില്‍ ഉത്ഭവിച്ച് പിന്നീട് ലോകമാകെ ശ്രദ്ധയാകര്‍ഷിച്ച മാച്ചയെ കുറിച്ച് കേട്ടിട്ടില്ലേ. സോഷ്യല്‍മീഡിയാ പ്രചാരംകൂടി ലഭിച്ചതോടെ ചായയിടാന്‍ മാത്രമല്ല, സ്മൂത്തികള്‍, ഡെസ്സേര്‍ട്ടുകള്‍ തുടങ്ങി വ്യത്യസ്തമായ ഒരുപാട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ആളുകള്‍ ഈ പൊടി ഉപയോഗിക്കാറുണ്ട്. പോഷകഗുണങ്ങളുള്ള മാച്ച ഉപയോഗിച്ച് മാച്ചാ പ്രോട്ടീന്‍ സ്മൂത്തി തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സാറാ തെണ്ടുല്‍ക്കര്‍.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാറാ വീഡിയോ പങ്കിട്ടത്. നല്ല ചര്‍മത്തിന് സഹായിക്കുന്ന മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയുണ്ടാക്കുന്നത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടും അതിന്റെ ഗുണങ്ങളെ കുറിച്ച് പരാമര്‍ശിച്ചുമാണ് വീഡിയോ. മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയുടെ റെസിപ്പിയും വീഡിയോക്കൊപ്പം സാറ പങ്കുവെച്ചു.
ഈന്തപ്പഴം, കൊളാജന്‍ പെപ്പ്റ്റൈഡ്സ്, വാനിലാ പ്രോട്ടീന്‍, മാച്ചാ പൗഡര്‍, മധുരമില്ലാത്ത ബദാം മില്‍ക്ക്, ബദാം ബട്ടര്‍ എന്നിവ ബ്ലെന്‍ഡ് ചെയ്തെടുത്താണ് സാറ മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയുണ്ടാക്കിയത്. ഇത് ഐസ് ക്യൂബുകളിട്ട ഗ്ലാസിലേക്ക് ഒഴിച്ച് തന്റെ സുഹൃത്തിന് കഴിക്കാന്‍ കൊടുക്കുന്നതും അവര്‍ സ്മൂത്തി നല്ലതാണെന്ന് അഭിപ്രായപ്പെടുന്നതും വീഡിയോയില്‍ കാണാം.
കാണാന്‍ ആകര്‍ഷകമായ മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയില്‍ 35 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് നല്ല ഈര്‍ജം തരുമെന്നും സാറ പറയുന്നു.
രജിസ്റ്റേഡ് ന്യുട്രീഷ്യനിസ്റ്റാണ് സച്ചിന് തെണ്ടുല്‍ക്കറുടെ മകളായ സാറാ തെണ്ടുല്‍ക്കര്‍.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Matcha Protein Smoothie Recipe by Sara Tendulkar
Published: 26 Jul 2025, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented