ആരോഗ്യ സംരക്ഷണത്തിനായി പലരും ഭക്ഷണക്രമത്തിൽ സലാഡുകൾ ഉൾപ്പെടുത്താറുണ്ട്. ശരീരത്തിന് ആവശ്യമായ നാരുകൾ ലഭിക്കാനായി ലെറ്റ്യൂസ്, പാലക്, ബ്രൊക്കളി, കക്കരി തുടങ്ങിയവ കൊണ്ടുള്ള ഗ്രീൻ സലാഡുകളെ മാത്രം ആശ്രയിക്കുന്നവരും ഏറെയാണ്. എന്നാൽ ദിനംപ്രതി ശരീരത്തിന് ആവശ്യമായ നാരുകൾ ലഭിക്കാനായി ഗ്രീൻ സലാഡുകൾ മാത്രം ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് കരുതുന്നവരുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ് യുകെയിലെ പ്രശസ്ത സർജനും ഹെൽത്ത് കണ്ടന്റ് ക്രിയേറ്ററുമായ ഡോ. കരൺ രാജൻ പങ്കുവെച്ച വീഡിയോ.
വണ്ണം കുറയ്ക്കാൻ 'ഫൈബർമാക്സിങ്' രീതി പിന്തുടരുന്നവരാണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
സലാഡുകൾ, പ്രത്യേകിച്ച് ഇലകൾ കൊണ്ടുള്ളവ വിറ്റാമിനുകളാലും മൈക്രോനൂട്രിയൻ്റുകളാലും സമ്പന്നമാണ്. കൂടാതെ കലോറി അധികം കൂടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കാനും ഇവ സഹായിക്കും. എന്നാൽ ഉയർന്ന ഫൈബർ നൽകുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ ഇവ ഉൾപ്പെടില്ലെന്ന് അദ്ദേഹം പറയുന്നു. ചീര, ലെറ്റൂസ്, വെള്ളരിക്ക തുടങ്ങിയവയിൽ മറ്റ് പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ നാരുകളുടെ മികച്ച സ്രോതസ്സുകളല്ല. അതിനാൽ, ഫൈബർ ലഭിക്കാനായി പച്ചക്കറി സലാഡുകളെ മാത്രം ആശ്രയിക്കുന്നത് ഗുണകരമാകില്ല.
സലാഡിൽ എങ്ങനെ നാരുകൾ വർദ്ധിപ്പിക്കാം?
സലാഡിൽ നിന്നുള്ള നാരുകളുടെ അളവ് വർദ്ധിപ്പിക്കാൻ ഡോ. രാജൻ ചില എളുപ്പവഴികൾ നിർദ്ദേശിക്കുന്നുണ്ട്:
ഗ്രീൻ സലാഡിനൊപ്പം വിത്തുകൾ, നട്‌സ് എന്നിവ ചേർക്കുക, പയറുവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
ഇത്തരത്തിൽ മറ്റ് ഹൈ-ഫൈബർ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ സലാഡിലൂടെ ശരീരത്തിന് ആവശ്യമായ നാരുകൾ ലഭിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സലാഡ് കഴിക്കുന്നത് നല്ലതാണെങ്കിലും ഫൈബർ ലഭിക്കാൻ ഇവ മാത്രം മതിയെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാരുകളടങ്ങിയ മറ്റു ഭക്ഷണങ്ങൾ
മലബന്ധത്തെ പ്രതിരോധിക്കാനും ദഹനം നല്ലതാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ഫൈബർ ഏറ്റവും കൂടുതൽ അടങ്ങിയ പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
- ഫൈബറിന്റെ മികച്ച കലവറയാണ് ക്യാരറ്റ്. ക്യാരറ്റിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് 39 ആണ്. അതിനാൽ പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
- അതുപോലെ തന്നെ മികച്ചൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇതിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. കോളിഫ്‌ളവർ കഴിയ്ക്കാനും മടിക്കേണ്ട. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
- ഫൈബറിന്റെ മികച്ച സ്രോതസായ ഓട്‌സ് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ വിറ്റാമിനുകൾ ബി, ഇ, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇതിൽ ധാരാളമായുണ്ട്.
- ചണവിത്തിലും ഉയർന്ന അളവിൽ ഫൈബറുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഇവ ഗുണം ചെയ്യും.
- ഫൈബർ അടങ്ങിയ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്‌ബെറി. ഒരു കപ്പ് ബ്ലാക്ക്ബെറിയിൽ ഏകദേശം എട്ടു ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. ആപ്പിളിനേക്കാൾ ഇരട്ടിയോളം നാരുകൾ ഇതിലുണ്ട്.
- ഫൈബർ അടങ്ങിയ മറ്റൊരു ബെറിപ്പഴമാണ് റാസ്‌ബെറി. ഒരു കപ്പ് റാസ്‌ബെറിയും ഏകദേശം എട്ടു ഗ്രാം നാരുകൾ നൽകുന്നു. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളു ധാരാളമടങ്ങിയിട്ടുണ്ട്.
- ഫൈബറും പ്രോട്ടീനും ഒരുപോലെ ലഭിക്കാൻ പയറാണ് കഴിക്കേണ്ടത്. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 15 ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. ചിയവിത്തുകൾ കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
- രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകളിൽ 10 ഗ്രാം നാരുകളാണുള്ളത് . മലബന്ധ പ്രശ്‌നങ്ങൾ, ദഹനപ്രശ്‌നങ്ങൾ എന്നിവ അകറ്റുന്നതിന് ഇത് സഹായിക്കും
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
Content Highlights: Discover if vegetable salads are truly high in fiber, as advised by UK surgeon Dr. Karan Rajan.
Published: 29 Dec 2025, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented