ഇഷ്ടമുള്ള ഭക്ഷണം വേണ്ടെന്നുവെച്ച് ഡയറ്റ് പിന്തുടരുന്നതിൻ്റെ സങ്കടം അനുഭവിക്കുന്നവർ നിരവധിയാണ്. ഇതേ ധർമസങ്കടത്തിൽ ഡയറ്റ് തന്നെ വേണ്ടെന്നു വെച്ച ഒരാളുണ്ട്, റാണി മുഖർജി! തനിക്ക് ഒരിക്കലും ഡയറ്റ് പിന്തുടരാൻ കഴിയില്ലെന്നും പരമ്പരാഗതമായ ബംഗാളി വിഭവങ്ങളോടുള്ള പ്രിയം ഉപേക്ഷിക്കാൻ സാധിക്കില്ലെന്നും പങ്കുവെക്കുകയാണ് താരം. ഫായേ ദിസൂസയുമായുള്ള പോഡ്കാസ്റ്റിലാണ് 47-കാരിയായ റാണി തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. ബംഗാളി കുടുംബ പശ്ചാത്തലമുള്ള തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് പ്രയാസകരമാണെന്നാണ് റാണിയുടെ പക്ഷം.
വറുത്ത മീനില്ലാതെ തനിക്ക് ഭക്ഷണം ആസ്വദിക്കാനാകില്ലെന്നും മീൻ കറി കഴിക്കുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും താരം പറയുന്നു. ദിവസവും ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടിയേക്കാം എന്നറിഞ്ഞിട്ടും അത് ഒഴിവാക്കാൻ തനിക്ക് സാധിക്കില്ലെന്നും പങ്കുവെച്ചു. കൂടാതെ ആലൂ ഷെഡോയാണ് (ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്) താരത്തിന്റെ പ്രിയപ്പെട്ട വിഭവം. മധുരത്തിനായി ആശ്രയിക്കുന്നത് ശർക്കരയാണ്.
ശരീരഭാരം കുറയ്ക്കുമ്പോൾ ഇവ ഒഴിവാക്കാം
ശരീരഭാരം കൂടുന്നത് പലർക്ക് പലതരത്തിലുള്ള ബുദ്ധുമുട്ടുകളാണുണ്ടാക്കുന്നത്. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം പിൻതുടരേണ്ടത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ശരീരഭാരം കുറയ്ക്കാൻ എന്ത് കഴിക്കണമെന്നുള്ളത് പോലെ തന്നെയാണ് എന്ത് കഴിക്കാതിരിക്കണമെന്നുള്ളതും. പഴങ്ങളും പച്ചക്കറികളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. അതൊടൊപ്പം ഈ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.
- പഞ്ചസാരയും കൊഴുപ്പും കാർബോഹൈട്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കൂടാനുള്ള പ്രധാന കാരണമാണ്. അതിനാൽ ബേക്കറി ഭക്ഷണങ്ങൾ പൂർണമായും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. .
- കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് പാടെ ഉപേക്ഷിക്കണം. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കുകയും തടി കൂടുന്നതിന് കാരണമാകുകയും ചെയ്യും.
- ബനാന ചിപ്സുൾപ്പെടെയുള്ള എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ വണ്ണം കൂട്ടുന്നവയാണ്. അതിനാൽ ഇവയുടെ ഉപയോഗവും കുറയ്ക്കുന്നത് ഗുണം ചെയ്യും.
- ഫ്രഞ്ച് ഫ്രൈസ് പൊതുവേ എല്ലാവരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാലിതിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഫ്രഞ്ച് ഫ്രൈസ് ഒഴിവാക്കുന്നത് ഗുണം ചെയ്യും.
കഠിനമായ ഡയറ്റിംഗിനേക്കാൾ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നതും ഒപ്പം ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നതുമാണ് ആരോഗ്യകരമായ ജീവിതശൈലിക്ക് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാട്ടിലെ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കാതെ തന്നെ സന്തുലിതമായ ആഹാരക്രമം നിലനിർത്താവുന്നതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
Content Highlights: Rani Mukerji's candid take on dieting and her love for traditional Bengali food.
Published: 27 Feb 2026, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented